ADVERTISEMENT

ചെറുതുരുത്തി ∙ ഭാരതപ്പുഴയിൽ വെള്ളം കുറഞ്ഞതോടെ മേച്ചേരിക്കുന്ന് പമ്പ് ഹൗസിൽ നിന്നുള്ള പമ്പിങ് ഉടൻ നിലയ്ക്കാൻ സാധ്യത. പൈങ്കുളത്തു നിന്നുള്ള പമ്പിങ് ഒരുമാസമായി നിലച്ചിരിക്കുകയാണ്.  ഒഴുക്കു നിലച്ച  ഭാരതപ്പുഴയിൽ വെള്ളമില്ലാത്ത അവസ്ഥയിലാണിപ്പോൾ.കെട്ടിനിൽക്കുന്ന വെള്ളം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. റെയിൽവേ  മേൽപ്പാലം  പുനർനിർമാണത്തിനായി പാലത്തിനടിയിൽ പുഴയിൽ താൽക്കാലിക റോഡ് നിർമിച്ചിരുന്നു. ഇതിനായി ചെറുതുരുത്തി തടയണയിൽ നിന്ന് വെള്ളം ഒഴുക്കിവിട്ടതും വിനയായി.

പുഴയിൽ ചാലു കീറിയാൽ മാത്രമേ കെട്ടിക്കിടക്കുന്ന കിഴക്ക് - പടിഞ്ഞാറ് ഭാഗത്തുള്ള വെളളം പമ്പ് ഹൗസിന്റെ അടുത്തേക്ക് എത്തിക്കാൻ കഴിയുകയുള്ളൂ. മേച്ചേരിക്കുന്ന് പമ്പ് ഹൗസിലെ പമ്പിങ് മുടങ്ങിയാൽ അത് വള്ളത്തോൾ പഞ്ചായത്തുകളെബാധിക്കും.  പൈങ്കുളത്തു നിന്നുള്ള പമ്പിങ്  മുടങ്ങിയതോടെ ചേലക്കര, പാഞ്ഞാൾ, മുള്ളൂർക്കര തുടങ്ങിയ മൂന്ന് പഞ്ചായത്തുകളിലേക്കും വടക്കാഞ്ചേരി മുൻസിപ്പാലിറ്റിയിലേക്കുമുള്ള ജല വിതരണം ഒരു മാസത്തിലേറെയായി മുടങ്ങിയിരിക്കുകയാണ്.   ഭാരതപ്പുഴയിൽ കൂടുതൽ വെള്ളം എത്താൻ മലമ്പുഴ ഡാം തുറക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com