ADVERTISEMENT

പാലിയേക്കര ∙ അവധിക്കാലം സജീവമായതോടെ ടോൾപ്ലാസയിൽ വാഹനങ്ങളുടെ തിരക്ക് വർധിച്ചു. വൈകുന്നേരങ്ങളിൽ വാഹനങ്ങളുടെ നീണ്ടനിര വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. പ്രതിദിനം 5000ത്തിലേറെ വാഹനങ്ങളുടെ വർധനവാണ് അവധിക്കാലത്തുണ്ടാകുന്നതെന്ന് അധികൃതർ പറഞ്ഞു. വാഹനസാന്ദ്രത കൂടുന്നതിനനുസരിച്ചുണ്ടാകുന്ന തിരക്കാണ് ഇതെന്നും ഇവർ പറയുന്നു.

ശരാശരി 45,000 വാഹനങ്ങൾ കടന്നുപോകുന്ന പാലിയേക്കര ടോൾപ്ലാസയിൽ അവധിക്കാലമായതോടെ 50,000 വാഹനങ്ങളാണ് കടന്നുപോകുന്നത്. അടുത്ത ദിവസങ്ങളിൽ തൃശൂർ പൂരത്തിന്റെ തിരക്കും ദേശീയപാതയിൽ പ്രതീക്ഷിക്കുന്നുണ്ട്. ഇതിനിടെ 2 ദിവസമായി ടോൾപ്ലാസയിലെ ട്രാക്കുകളുടെ നവീകരണം നടക്കുന്നുണ്ട്. 

നിർമാണം നടക്കുന്ന സമയങ്ങളിൽ ഒന്നോ രണ്ടോ ട്രാക്കുകൾ അടച്ചിടുന്നതും കഴിഞ്ഞ 2 ദിവസമായി തിരക്ക് വർധിപ്പിക്കുന്നുണ്ട്. തൃശൂർ പൂരം ദിവസങ്ങളിൽ ട്രാക്കുകൾ അടച്ചിട്ടാൽ ടോൾപ്ലാസയിൽ വലിയ തിരക്കിനു കാരണമാകുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com