ADVERTISEMENT

ആറ്റപ്പാടം ∙ പള്ളിക്കുളം റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം പാഴാകുന്നു. 6 മാസമായി ഇതാണു സ്ഥിതിയെങ്കിലും പരിഹാരമില്ലാത്തതിൽ പ്രതിഷേധം ശക്തമാണ്. വേനൽ ശക്തിപ്രാപിച്ചു ശുദ്ധജലത്തിനു നാട് നെട്ടോട്ടമോടുമ്പോഴാണു വെള്ളം പാഴാക്കുന്നത്.  കഴിഞ്ഞ മാസം റോഡ് നവീകരിച്ചു വശങ്ങളിൽ ടൈൽ വിരിച്ചിരുന്നു. നവീകരിച്ച റോഡിലൂടെയാണു വെള്ളം ഒഴുകുന്നത്. ഇത് റോഡ് തകരാൻ കാരണമാകുമെന്നാണ് ആശങ്ക. ജല അതോറിറ്റിയുടെ കരാറുകാർ സമരത്തിലായതിനാൽ തകരാർ പരിഹരിക്കാൻ കൂടുതൽ കാത്തിരിക്കേണ്ടി വരുമെന്നാണ് അധികൃതർ നൽകുന്ന മറുപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com