വിവാഹപ്പന്തലിൽ നിന്നു കന്നി വോട്ട് രേഖപ്പെടുത്താനെത്തി തീർഥ
Mail This Article
×
മുല്ലശേരി ∙ വിവാഹപ്പന്തലിൽ നിന്നു കന്നി വോട്ട് രേഖപ്പെടുത്താൻ പോളിങ് ബൂത്തിലെത്തി തീർഥ ശ്രദ്ധാകേന്ദ്രമായി. പറമ്പൻതളി മഹാദേവ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നടുവിൽപുരയ്ക്കൽ രാജീവിന്റെ മകൾ തീർഥയും പൊന്നാനി ആട്ടെപ്പറമ്പിൽ രവിയുടെ മകൻ രോഹിത്തും ഇന്നലെ രാവിലെ ഗുരുവായൂരിലാണ് വിവാഹിതരായത്. കന്നി വോട്ടാണെന്നും നഷ്ടപ്പെടുത്താൻ പാടില്ലെന്നും തീർഥ പറഞ്ഞതോടെ രോഹിത്ത് പൂർണ പിന്തുണ നൽകി. തുടർന്ന് ഇരുവരും നേരെ പോളിങ് ബൂത്തിലേക്ക്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.