ADVERTISEMENT

തൃശൂർ ∙ മനക്കൊടി കിഴക്കുംപുറത്തെ പൊന്മാണി വീട്ടിൽ മാതൃദിനം ആഘോഷിക്കാൻ പ്രത്യേകിച്ചൊരു ദിവസം വേണമെന്നു നിർബന്ധമില്ല.    5 തലമുറയിലേക്കു നീളുന്ന അപൂർവ പെൺസംഗമവുമായി വർഷം മുഴുവൻ മാതൃദിനമാക്കി മാറ്റുകയാണ് ഈ കുടുംബം. വീട്ടിലെ മുതുമുത്തശ്ശിയായ 92 വയസ്സുകാരി മേരിയുടെ മക്കളും പേരക്കുട്ടികളും പേരക്കുട്ടികളുടെ മക്കളും അവരുടെ മക്കളുമായി പെൺതലമുറ നീണ്ടുകിടക്കുന്നു. 4 മാസമുള്ള ഫൗസ്റ്റീനയാണു പെൺതലമുറയിലെ ഇങ്ങേയറ്റത്ത്. മേരിക്കും ഭർത്താവ് ലോനയ്ക്കും രണ്ടു പെൺമക്കളടക്കം ആകെ മൂന്നുമക്കളാണ്. 

പെൺമക്കളായ റോസി (74), കൊച്ചു ത്രേസ്യ (67) എന്നിവർ മേരിക്കു കൂട്ടായി എപ്പോഴും ഒപ്പമുണ്ട്. റോസിയുടെ മൂത്തമകൾ സൂസി (51), സൂസിയുടെ മകൾ സ്മിജി (27) എന്നിവരിലൂടെ കടന്ന് അഞ്ചാം തലമുറക്കാരി എലിസ ജെയ്ൻ (1) വരെ എത്തിനിൽക്കുകയാണു പെൺസമ്പത്തിന്റെ ഒന്നാംനിര. മറുവശത്തു കൊച്ചുത്രേസ്യയുടെ മകൾ ലിംസി(43), ലിംസിയുടെ മകൾ അലീന (24) എന്നിവരിലൂടെ അഞ്ചാംതലമുറയിൽ ഫൗസ്റ്റീന (4 മാസം) വരെ നീളുന്നു രണ്ടാമത്തെ വംശനിര. 

എലിസയും ഫൗസ്റ്റീനയും ജനിച്ചതിനു ശേഷമാണു  വീട്ടിലെ അപൂർവ പെൺസംഗമത്തെക്കുറിച്ചു മേരിയടക്കമുള്ളവർ കൗതുകത്തോടെ തിരിച്ചറിഞ്ഞത്. ബന്ധുക്കളും നാട്ടുകാരുമടക്കമുള്ളവർ ഈ തലമുറ സംഗമത്തിന്റെ സന്തോഷം  പങ്കുവയ്ക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com