ADVERTISEMENT

കൊടുങ്ങല്ലൂർ∙ തെക്കേ നടയിൽ ആക്കപ്പിള്ളിൽ വിജയകുമാറിന്റെ വസതിയിൽ കാവ്യസൗരഭ്യം നിറയുന്ന കായാമ്പൂവുകൾ വിരിഞ്ഞു... ചെറു വൃക്ഷത്തിലാണ് നീലരത്നം വാരി വിതറിയതു പോലെ നീലപ്പൂക്കൾ നിറയെ പൂത്തത്. അഞ്ചുവർഷം മുൻപ് സുഹൃത്ത് നൽകിയ തൈ വിജയകുമാറും ഭാര്യ റിട്ട. അധ്യാപിക മീനയും ചേർന്നു നട്ടു വളർത്തി. ഒരാഴ്ച മുൻപ് ആറടി ഉയരത്തിലുള്ള ചെടി നിറയെ പൂക്കളുണ്ടായി. മെമിസിലോൺ എന്ന ശാസ്തീയ നാമത്തിൽ അറിയപ്പെടുന്ന ഇൗ ഔഷധസസ്യം സമുദ്ര നിരപ്പിൽ നിന്നു ആയിരം അടി ഉയരത്തിലാണു സാധാരണ കണ്ടു വരുന്നത്.  സംസ്കൃതത്തിൽ കാശം എന്നും മലയാളത്തില‍ കാശാവ് എന്നും ഇതു അറിയപ്പെടാറുണ്ട്. ഭാഗവതത്തിലാണു കായാമ്പുവിനെ കുറിച്ച് അറിയപ്പെടുന്ന ആദ്യ പരാമർശമുള്ളത്. കായാമ്പൂ വർണൻ എന്ന പേരും ശ്രീകൃഷ്ണനുണ്ട്. പ്രാചീന മലയാള കൃതിയായ രാമചരിതത്തിലും ചെറുശേരിയുടെ കൃഷ്ണഗാഥയിലും പല മനോഹര ദൃശ്യങ്ങൾക്കും ഉപമ കണ്ടെത്തുന്നതു കായമ്പൂവിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com