ADVERTISEMENT

ചാലിശ്ശേരി (തൃശൂർ) ∙ സംസ്ഥാനത്തെ പ്രധാന അടയ്ക്കാ വിപണന കേന്ദ്രമായ ചാലിശ്ശേരിയിൽ ഇന്നലെ പുതിയ അടയ്ക്കയുടെ വില കിലോയ്ക്ക് 402 വരെ എത്തി. പഴയ മാർക്കറ്റിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി ഒട്ടേറെ വ്യാപാരികൾ അടയ്ക്ക വാങ്ങാനെത്തിയതാണു കച്ചവടം പൊടിപൊടിക്കാൻ ഇടയായത്. വിവിധ ജില്ലകളിൽ നിന്നായി 98 ടൺ അടയ്ക്കയാണ് ഇന്നലെ വിൽപനയ്ക്കെത്തിയത്.

6 മാസമായി വിലയിടിവിന്റെ പാതയിലായിരുന്നു വ്യാപാരം. കഴിഞ്ഞ നവംബറിൽ കിലോയ്ക്ക് 500 രൂപവരെ എത്തിയിരുന്ന വില പിന്നീട് 375ലേക്ക് ഇടിഞ്ഞു. ഇറക്കുമതി കൂടിയതാണു വില കുറയാൻ കാരണമായതെന്നു വ്യാപാരികൾ പറയുന്നു. വാർഷികാഘോഷത്തിന്റെ ഭാഗമായി മാർക്കറ്റിൽ എത്തിയവർക്കു സ്നേഹവിരുന്നും ഒരുക്കിയിരുന്നു. പ്രസിഡന്റ് ബഷീർ മണാട്ടിൽ, വൈസ് പ്രസിഡന്റ് കെ.എച്ച്.സാലിഹ്, സെക്രട്ടറി ബാബു കണ്ടരാമത്ത്, ഷിജോയ് തോലത്ത് എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com