ADVERTISEMENT

ഗുരുവായൂർ ∙ ക്ഷേത്രത്തിലെ സ്വർണ ശ്രീകോവിലിന്റെ വടക്കു കിഴക്കേ മൂലയിൽ ചെറിയ ചോർച്ച. വെള്ളം ഭിത്തിയിലേക്ക് ഇറങ്ങി ചുമർചിത്രങ്ങളെ ബാധിക്കാൻ തുടങ്ങി. ഭക്തർ ഏറെ പ്രാധാന്യത്തോടെ തൊഴുന്ന ചുമർചിത്രമായ താമരക്കണ്ണൻ അടക്കം ഈ ഭാഗത്തെ ചിത്രങ്ങൾക്കു നിറംമാറ്റം വന്നു തുടങ്ങി. കഴിഞ്ഞ ദിവസമാണു ചോർച്ച കണ്ടുപിടിച്ചത്.

ചോർച്ചയുടെ കാരണം കണ്ടു പിടിക്കാൻ എൻജിനീയറിങ് വിഭാഗം ശ്രമം തുടങ്ങി. ഉച്ചയ്ക്ക് നട അടയ്ക്കുന്ന രണ്ടു മണിക്കൂർ സമയം മാത്രമാണു പരിശോധനയ്ക്കു ലഭിക്കുന്നത്. ഉടൻ തന്നെ ചോർച്ച പരിഹരിക്കണമെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ നിർദേശം നൽകി. ഇതിനുശേഷം ചുമർചിത്രങ്ങളുടെ കേടുപാടു തീർക്കുന്നതിനു ചുമർചിത്ര കലാകാരൻ കെ.യു. കൃഷ്ണകുമാറിനെ ചുമതലപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com