ADVERTISEMENT

വെള്ളിക്കുളങ്ങര ∙ പാലപ്പിള്ളി - ചൊക്കന റോഡിലെ മുപ്ലി ആശുപത്രിക്കാനയ്ക്കു സമീപം റോഡരുകിൽ കാട്ടാനക്കൂട്ടം. റോഡരികിൽ ഒരു മണിക്കൂറിലേറെ നിലയുറപ്പിച്ച ആനകളെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നെത്തിയ വനപാലകരും തോട്ടം തൊഴിലാളികളും ചേർന്ന് കാട്ടിലേക്ക് കയറ്റിവിട്ടു. ഒരു കുട്ടിയാനയടക്കം അഞ്ച് ആനകളാണുണ്ടായിരുന്നത്. റോഡുവശത്തെ കാടുപിടിച്ച ഭാഗങ്ങളിൽ ആനകൾ മേയുന്നുണ്ടായിരുന്നു. 11 മണിയോടെ ആനകൾ റോഡിൽ ഇറങ്ങിയതോടെ ഗതാഗതവും തടസ്സപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com