ADVERTISEMENT

കയ്പമംഗലം ∙ മൂന്നുപീടികയിൽ ഹോട്ടലിന്റെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്ന ബിഹാർ സ്വദേശികളായ ഇല്യാസ് ഷേക്ക്, പർവേഷ് മുഷറഫ് എന്നിവരെ തൃശൂർ റൂറൽ ഡാൻ സാഫ് ടീമും കയ്പമംഗലം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. 250 ഗ്രാമോളം കഞ്ചാവ് പിടിച്ചെടുത്തു. ഇവർ താമസിച്ചിരുന്ന വീട്ടിൽ നിന്നും കഞ്ചാവ് പൊതികൾ കണ്ടെത്തി.  

പൊലീസ് ഇൻസ്പെക്ടർ എം.ഷാജഹാൻ, എസ്ഐമാരായ എൻ.പ്രദീപ്, ജെയ്സൺ, ഡാൻ സാഫ് ടീം അംഗങ്ങളായ എസ്ഐ പ്രദീപ്, സീനിയർ സിപിഒ ഐ.ആർ.ലിജു, മാനുവൽ, എ.ബി.നിഷാന്ത്,  സീനിയർ സിപിഒമാരായ മുഹമ്മദ് റാഫി, ഗിരീശൻ, പ്രിയ, അനന്തു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com