ADVERTISEMENT

കുന്നംകുളം ∙ തകർന്നു തരിപ്പണമായ തൃശൂർ – കുന്നംകുളം പാതയ്ക്കു പിന്നാലെ ഇതേ സംസ്ഥാന പാതയുടെ കുന്നംകുളം - പെരുമ്പിലാവ് ഭാഗവും തകർന്നു. തൃശൂർ - കുന്നംകുളം റോഡിൽ താൽക്കാലിക കുഴിയടയ്ക്കൽ തുടങ്ങിയെങ്കിലും കുന്നംകുളം - പെരുമ്പിലാവ് റോഡിന്റെ അറ്റകുറ്റപ്പണി അനിശ്ചിതത്വത്തിലാണ്.

കുണ്ടും കുഴിയും നിറ‍ഞ്ഞ തൃശൂർ - കുന്നംകുളം പാതയിലെ ദുരിതയാത്ര ഒഴിവാക്കാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് 20 കിലോമീറ്ററിലധികം ചുറ്റി വളഞ്ഞു പോകേണ്ടി വന്നത് സർക്കാരിന് വലിയ നാണക്കേടായാരുന്നു. തൊടുന്യായങ്ങൾ നിരത്തി അറ്റകുറ്റപ്പണി വൈകിയിരുന്ന പാതയിൽ ഇതോടെ അടിയന്തര അറ്റകുറ്റപ്പണികൾക്ക് 29 ലക്ഷം രൂപ അനുവദിച്ചു.

എന്നാൽ, ഇതേ പാതയിലുള്ള ശേഷിക്കുന്ന ഭാഗം ഗതാഗതയോഗ്യമാക്കാൻ തീരുമാനമുണ്ടായില്ല. കുന്നംകുളം പട്ടണത്തിൽ വരാതെ തൃശൂർ ഭാഗത്തേക്കു പോകാൻ സാധിക്കുന്ന അക്കിക്കാവ് - കേച്ചേരി ബൈപാസ് റോഡ് നവീകരണത്തിന് വേണ്ടി പൂർണമായും അടച്ചിരിക്കുകയാണ്.

ഇതേ തുടർന്ന് പെരുമ്പിലാവ് - കുന്നംകുളം പാതയിൽ തിരക്ക് ഇരട്ടിയായിട്ടുണ്ട്. ഒരേ സമയം ഒട്ടേറെ വാഹനങ്ങൾ കുണ്ടും കുഴിയുമുള്ള റോഡിൽ എത്തുന്നതിനാൽ അപകടവും ഗതാഗതക്കുരുക്കും നിത്യസംഭവമായി. പാറേമ്പാടം, കമ്പിപ്പാലം, അക്കിക്കാവ് എന്നിവിടങ്ങളിലാണ് കുഴികൾ ഏറെയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com