പൂക്കോട് കീനൂർ മഹാദേവ ക്ഷേത്രത്തിൽ മോഷണം
Mail This Article
×
മണ്ണംപേട്ട ∙ പൂക്കോട് കീനൂർ മഹാദേവ ക്ഷേത്രത്തിൽ 2 ഭണ്ഡാരങ്ങൾ തകർത്ത് മോഷണം. നടപുരയിലും ഉപപ്രതിഷ്ഠയ്ക്കു മുൻപിലും സ്ഥാപിച്ചിരുന്ന ഭണ്ഡാരങ്ങൾ തകർത്താണ് മോഷണം. 3000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ആയുധങ്ങളുമായി എത്തിയ മോഷ്ടാവ് ഭണ്ഡാരങ്ങൾ തൊട്ടടുത്ത പറമ്പിലേക്ക് എടുത്തുകൊണ്ടുപോയി താഴ് തകർത്താണ് പണം മോഷ്ടിച്ചത്. ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.