ADVERTISEMENT

ഇരിങ്ങാലക്കുട ∙ കരിയില മാലിന്യങ്ങളിൽ നിന്നും പെല്ലറ്റ് രൂപത്തിലുള്ള ജൈവവളം നിർമിക്കാനുള്ള ഉപകരണം വികസിപ്പിച്ചെടുത്ത് ക്രൈസ്റ്റ് എൻജിനീയറിങ് കോളജ് അവസാന വർഷ മെക്കാനിക്കൽ വിദ്യാർഥികൾ. മോട്ടറിൽ പ്രവർത്തിക്കുന്ന യന്ത്രത്തിന് മണിക്കൂറിൽ 80 കിലോ വരെ പെല്ലറ്റ് രൂപത്തിലുള്ള ജൈവ വളം ഉൽപാദിപ്പിക്കാൻ കഴിയും. 

വിദ്യാർഥികളായ ആബേൽ ജെയ്സൺ, അജ്മൽ പാഷ, ആൽബർട്ട് ആന്റോ , ജോ കുര്യൻ ജോസ് എന്നിവർ മെക്കാനിക്കൽ വിഭാഗം  അസിസ്റ്റന്റ് പ്രഫസർ അശ്വതി പി.സജീവിന്റെ  മേൽനോട്ടത്തിലാണ് പെല്ലറ്റൈസർ എന്ന് പേരു നൽകിയ യന്ത്രം വികസിപ്പിച്ചെടുത്തത്.   പോഷക സന്തുലിതാവസ്ഥ ഉറപ്പാക്കാൻ കരിയിലയിൽ  ചാണകപ്പൊടിയും കടലപ്പിണ്ണാക്കും ചേർത്ത് നിർമിക്കുന്ന പെല്ലറ്റുകൾ ഇൻഡോർ പ്ലാന്റുകളുടെ പോട്ടിങ് മിശ്രിതമായി ഉപയോഗിക്കാം. ഈർപ്പം നിലനിർത്താനുള്ള കഴിവും പോഷക ഗുണവും കരിയില പെല്ലറ്റുകൾക്ക് ഉണ്ടെന്ന് വിദ്യാർഥികൾ പറഞ്ഞു.

 തിരക്കേറിയ നഗരങ്ങളിലെ ഫ്ലാറ്റുകൾ, ഐടി ഹബ്ബുകൾ,  പാർക്കുകൾ എന്നിവിടങ്ങളിൽ  കരിയില കത്തിക്കുന്നത് മൂലമുണ്ടാകുന്ന  പ്രായോഗിക ബുദ്ധിമുട്ടുകൾക്കു  ഒഴിവാക്കുക ലക്ഷ്യത്തോടെയാണ്  യന്ത്രം രൂപകൽപന ചെയ്തതെന്ന് മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. എം.ടി.സിജോ പറഞ്ഞു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ജോൺ പാലിയേക്കര, ജോയിന്റ് ഡയറക്ടർ ഫാ.മിൽനർ പോൾ, പ്രിൻസിപ്പൽ ഡോ.സജീവ് ജോൺ , വൈസ് പ്രിൻസിപ്പൽ ഡോ.വി.ഡി.ജോൺ, അക്കാദമിക് ഡയറക്ടർ ഡോ. മനോജ് ജോർജ് എന്നിവർ വിദ്യാർഥികളെ അനുമോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com