ADVERTISEMENT

അന്നമനട ∙ മാള- അന്നമനട റോഡിൽ മേലഡൂർ മുതൽ പുറക്കുളം വരെയുള്ള ഭാഗങ്ങളിൽ വാഹനാപകടങ്ങൾ വർധിച്ചതോടെ മോട്ടർ വാഹനവകുപ്പ് വിശദമായ പരിശോധനയ്ക്കായി സ്ഥലം സന്ദർശിച്ചു. അടുത്തിടെയുണ്ടായ അപകടങ്ങളിൽ 5 ജീവനുകളാണ് ഈ മേഖലയിൽ പൊലിഞ്ഞത്.  അപകടങ്ങൾക്കു കാരണം കണ്ടെത്തി പരിഹാരം നടപ്പാക്കുന്നതിനായി കലക്ടർക്കും റോഡ് സേഫ്റ്റി കൗൺസിലിനും പഞ്ചായത്ത് പ്രസിഡന്റ് പി.വി.വിനോദ് നിവേദനം നൽകിയിരുന്നു. തുടർന്നു പരിശോധനയ്ക്കായി അസിസ്റ്റന്റ് മോട്ടർ വാഹന വകുപ്പ് ഇൻസ്പെക്ടർമാരെ ചുമതലപ്പെടുത്തുകയായിരുന്നു. വാഹനയാത്രികർക്ക് അപായ സൂചനകൾ നൽകുന്നതിനായി ബോർഡുകളും ബ്ലിങ്കർ ലൈറ്റുകളും സ്ഥാപിക്കുന്ന കാര്യം വകുപ്പിന്റെ പരിഗണനയിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com