കുളിച്ചു കുറി തൊട്ടെത്തിയ 22ആനകൾ; ആവേശമായി ആനയൂട്ട്
Mail This Article
കുന്നംകുളം∙ കുളിച്ചു കുറി തൊട്ടെത്തിയ 22ആനകൾ കിഴൂർ കാർത്യായനി ക്ഷേത്രത്തിലെ ആനയൂട്ടിൽ പങ്കെടുത്തു. കൊമ്പൻമാർക്കൊപ്പം 4 പിടിയാനകളും ആനയൂട്ടിനെത്തിയിരുന്നു. ക്ഷേത്രത്തിൽ രാവിലെ തന്ത്രി കരകന്നൂർ വടക്കേടത്ത് മന നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടന്നു. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം പ്രേംരാജ് ചൂണ്ടലാത്ത് ആദ്യ ഉരുള നൽകി. കടവല്ലൂർ ദേവസ്വം ഓഫിസർ അന്തിക്കാട് രാമചന്ദ്രൻ, നഗരസഭ കൗൺസിലർ പി.എം.സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ക്ഷേത്രത്തിൽ എത്തിയവർക്ക് പ്രഭാത ഭക്ഷണവും ഒരുക്കിയിരുന്നു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.ജി.റോയ്, സെക്രട്ടറി മധു കെ.നായർ, ട്രഷറർ കെ.ദിനേഷ് കുമാർ, എം.പി.പ്രകാശ്, സംയുക്ത ഉത്സവ സമിതി പ്രസിഡന്റ് ദിവാകരൻ, സെക്രട്ടറി പ്രവീൺകുമാർ, കൺവീനർ അജീഷ് എന്നിവർ നേതൃത്വം നൽകി.