ADVERTISEMENT

പേരാമംഗലം ∙ മുണ്ടൂർ പെട്രോൾ പമ്പിനു സമീപം വർക്​ഷോപ്പിനു മുന്നിൽ നിർത്തിയിട്ടിരുന്ന 2 ബൈക്കുകളും ഒരു സ്കൂട്ടറും കത്തിനശിച്ചു.ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. വർക്​ഷോപ്പിൽ റിപ്പയറിങ്ങിനായി കൊണ്ടുവന്ന പഴയ ഇരുചക്ര വാഹനങ്ങളാണ് കത്തിയത്. അവണൂർ സ്വദേശി എൽവിന്റെ ഉടമസ്ഥതയിലുള്ള വർക്ക്ഷോപ്പിനു പുറത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കാണ് തീപിടിച്ചത്. തൃശൂരിൽ നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളാണ് തീയണച്ചത്. 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

വർക്ക്ഷോപ്പിനുള്ളിലേക്ക് തീ പടരാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. വർക്ക്ഷോപ്പിൽ കഴിഞ്ഞ ദിവസം വൈദ്യുതി അറ്റകുറ്റപ്പണി നടന്നിരുന്നു. ഇതേത്തുടർന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നു കരുതുന്നതായി പേരാമംഗലം പൊലീസ് പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ടി.എസ്.ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

English Summary:

A fire broke out in front of a workshop in Peramangalam, Thrissur, destroying two motorcycles and a scooter. The fire, suspected to be caused by a short circuit, caused an estimated Rs 3 lakh in damage. Thankfully, no one was injured.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com