വെള്ളച്ചാലിൽ നിന്ന് ദുർഗന്ധം: പൊറുതിമുട്ടി ജനം
Mail This Article
×
എരുമപ്പെട്ടി∙ കുണ്ടന്നൂർ ചുങ്കം സെന്ററിനു സമീപമുള്ള വെള്ളച്ചാലിൽ നിന്നുള്ള കടുത്ത ദുർഗന്ധം പരിസരവാസികൾക്ക് ദുരിതമായി. വെള്ളച്ചാലിനു സമീപമുള്ള സ്ഥാപനങ്ങളിലെ ജോലിക്കാരും വഴിയാത്രക്കാരും ഇതുമൂലം ബുദ്ധിമുട്ടിലാണ്. പരാതിയെ തുടർന്ന് പഞ്ചായത്ത് - ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ ഓഡിറ്റോറിയത്തിലെ വേസ്റ്റ് ടാങ്കിൽ നിന്ന് വെള്ളം വെള്ളച്ചാൽ വഴി പാടത്തേക്ക് ഒഴുക്കിവിട്ടതാണ് ദുർഗന്ധത്തിന് കാരണമെന്നും കണ്ടെത്തി. തുടർന്ന് ഉദ്യോഗസ്ഥർ മേൽനടപടികൾ സ്വീകരിച്ചു.
English Summary:
A noxious odor emanating from the canal near Kundannoor Chungam Center in Erumapetty is causing distress among residents, employees, and pedestrians. Investigations revealed that wastewater discharge from a nearby auditorium's septic tank is the source of the problem.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.