ADVERTISEMENT

കുറ്റിക്കാട് ∙ വായനയെന്ന വിനോദത്തിലൂടെ സൈക്കിൾ സമ്മാനം ലഭിച്ച സന്തോഷത്തിലാണ് കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലെ അഞ്ചാം ക്ലാസുകാരി ഇവ പ്രദീപ്. മനസ്സിരുത്തിയുള്ള പത്രവായനയിലൂടെ മലയാള മനോരമ നടത്തുന്ന ദ് ഹ്യൂമൻ സ്റ്റോറി പസിൽ മത്സരത്തിൽ പങ്കെടുത്താണ് സമ്മാനം കരസ്ഥമാക്കിയത്. മോതിരക്കണ്ണി സ്വദേശി പ്രദീപ് മഞ്ഞളി–ഷിനി ദമ്പതികളുടെ ഇളയ മകളാണ് ഈ കൊച്ചുമിടുക്കി. ഇന്നലെ വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ ഫസ്റ്റ് അസിസ്റ്റന്റ് എ.ഡി.ലിൻസിയിൽ നിന്ന് സമ്മാനം ലഭിച്ച സൈക്കിൾ പിതാവിന്റെ സാന്നിധ്യത്തിൽ ഏറ്റുവാങ്ങി. 

മലയാള മനോരമ പത്രത്തിൽ 26 ദിവസം നീണ്ടു നിന്ന ഹ്യൂമൻ സ്റ്റോറിയുടെയും ഇംഗ്ലിഷ് പഠന ചാലഞ്ചിന്റെയും ഭാഗമായിരുന്നു മത്സരം. ഓരോ ദിവസവും പത്രത്തിൽ പ്രസിദ്ധീകരിച്ച ശരീരഭാഗങ്ങളുടെ ചിത്രങ്ങൾ നിർദേശപ്രകാരം വെട്ടി ഒട്ടിച്ച് അപ്‌ലോഡ് ചെയ്താണ് ഇവ പ്രദീപ് സമ്മാനം നേടിയത്. അനുമോദന ചടങ്ങിൽ സ്കൂൾ ഫസ്റ്റ് അസിസ്റ്റന്റ് എ.ഡി.ലിൻസി അധ്യക്ഷത വഹിച്ചു. മലയാള മനോരമ സീനിയർ സർക്കുലേഷൻ ഇൻസ്പെക്ടർ രതീഷ് വരവൂർ, അധ്യാപക പ്രതിനിധി ആൻസി തോമസ് എന്നിവർ പ്രസംഗിച്ചു. അധ്യാപകരും മറ്റു ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

English Summary:

Iva Pradeep, a fifth-grade student from St. Sebastian's School in Kuttippuram, recently won a bicycle in Malayala Manorama's Human Story Puzzle Contest. Her dedication to newspaper reading helped her secure this exciting prize.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com