ADVERTISEMENT

പാവറട്ടി ∙ പഞ്ചായത്തിലെ തീരദേശ മേഖലയിലെ ശുദ്ധജലവിതരണത്തിനുപയോഗിക്കുന്ന മരുതയൂരിലെ ജലസംഭരണി തകർച്ചയിൽ. പ്ലാസ്റ്ററിങ് ഭൂരിഭാഗവും അടർന്നുവീണ നിലയിലും കമ്പികൾ തുരുമ്പിച്ച് പുറത്തുവന്ന നിലയിലുമാണ്. ഇതേത്തുടർന്ന് ശേഷിയുടെ നാലിലൊന്ന് വെള്ളം മാത്രമാണ് ഇപ്പോൾ സംഭരിക്കുന്നത്. വിതരണത്തിന്റെ അളവും കുറഞ്ഞതോടെ  തീരമേഖലയിൽ ശുദ്ധജലക്ഷാമവും രൂക്ഷമായി.

മരുതയൂരിലെ ജലസംഭരണി പുനർനിർമാണം നടത്തുക, ശുദ്ധജല വിതരണം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളുമായി ആക്​ഷൻ കമ്മിറ്റി മുട്ടിലിഴഞ്ഞ് നടത്തിയ പ്രതിഷേധം ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ജെ.ഷാജൻ ഉദ്ഘാടനം ചെയ്യുന്നു.
മരുതയൂരിലെ ജലസംഭരണി പുനർനിർമാണം നടത്തുക, ശുദ്ധജല വിതരണം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളുമായി ആക്​ഷൻ കമ്മിറ്റി മുട്ടിലിഴഞ്ഞ് നടത്തിയ പ്രതിഷേധം ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.ജെ.ഷാജൻ ഉദ്ഘാടനം ചെയ്യുന്നു.

തകർച്ചയിലായ ജലസംഭരണി ഉടൻ നന്നാക്കണമെന്നും ശുദ്ധജലക്ഷാമം പരിഹരിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ആക്​ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടിലിഴഞ്ഞ് പ്രതിഷേധിച്ചു. ബ്ലോക്ക് പ‍ഞ്ചായത്ത് പ്രതിപക്ഷ നേതാവ് ഒ.ജെ.ഷാജൻ ഉദ്ഘാടനം ചെയ്തു. ആക്​ഷൻ കമ്മിറ്റി സെക്രട്ടറി നിസാർ മരുതയൂർ അധ്യക്ഷനായി. എൻ.ജെ.ലിയോ, എ.കെ.ഷിഹാബ്, അഫ്സൽ പാലുവായ്, സി.എസ്.രാജൻ, പി.വി.കുട്ടപ്പൻ, ഭാസ്ക്കരൻ മന്നത്ത്, കെ.സി.കാദർമോൻ, വർഗീസ് പാവറട്ടി, പി.കെ.അസീസ് എന്നിവർ പ്രസംഗിച്ചു.

English Summary:

A dilapidated water tank in Maruthayoor is causing a severe drinking water shortage in the coastal region. With the tank operating at a fraction of its capacity, residents are demanding immediate action. An Action Committee organized a protest, crawling on their knees to highlight the urgency of the situation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com