ADVERTISEMENT

ചിറങ്ങര ∙ കൊരട്ടി മുത്തിയുടെ തിരുനാളിനു മുൻപു റെയിൽവേ മേൽപാലം തുറക്കുമെന്ന പ്രഖ്യാപനം നടപ്പാകാനിടയില്ല. 12നും 13നുമാണു തിരുനാൾ. ജോയിന്റിന്റെ കോൺക്രീറ്റിങ് ഇനിയും നടക്കാത്തതാണു പ്രശ്നം. കോൺക്രീറ്റിങ് പൂർത്തിയായാലും ക്യൂറിങ് കാലാവധി പൂർത്തിയാകാൻ കാത്തിരിക്കേണ്ടി വരും. ദീർഘകാലമമായുള്ള അനിശ്ചിതത്തിനൊടുവിൽ കഴിഞ്ഞദിവസം റെയിൽവേ മേൽപാലത്തിൽ ടാറിങ് പുർത്തിയാക്കി. മേൽപ്പാലത്തിന്റെ പ്രധാന സ്ലാബ് ഒഴികെയുള്ള ഭാഗത്താണ് ഒറ്റ ദിവസം കൊണ്ടു ടാറിങ് നടത്തിയത്. പ്രധാന സ്ലാബും മറ്റു ഭാഗങ്ങളും യോജിപ്പിക്കുന്ന അഡ്ജസന്റ് സ്പാനിന്റെ പ്രധാന സ്ലാബിനോടു ചേർന്ന ഭാഗമാണ് കോൺക്രീറ്റ് ചെയ്യാനുള്ളത്. ഒരു മണിക്കൂർ കൊണ്ടു പൂർത്തിയാക്കാവുന്ന ജോലി വലിയ സമർദത്തിനു ശേഷവും നീട്ടി കൊണ്ടു പോകുന്നതിൽ പ്രതിഷേധം ശക്തമാണ്.

ഇതു പൂർത്തിയാക്കിയാൽ നാട്ടുകാർ പാലം അനൗദ്യോഗികമായി ഉപയോഗിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണു കോൺക്രീറ്റിങ് നീട്ടുന്നതെന്നാണ് ആരോപണം.റെയിൽവേ നേരിട്ടു നടത്തുന്ന മേൽപാലത്തിലെ പ്രധാന ഭാഗത്തെ ജോലികളാണ് ഇനി അവശേഷിക്കുന്നത്. പാലത്തിന്റെ ഇരുഭാഗത്തേയും കരാർ ജോലികൾ എറ്റെടുത്ത ആർബിഡിസിയുടെ ചുമതലയിലുള്ള ജോലികൾ ടാറിങ്ങോടെ ഏറെക്കുറേ പൂർത്തിയായി. കുറച്ചു ഭാഗത്തെ കൈവരിയുടെ ജോലി മാത്രാണ് അവരുടേതായി ശേഷിക്കുന്നത്.കിഫ്ബിയുടെ നേതൃത്വത്തിൽ നടക്കുന്ന നിർമാണവുമായി ബന്ധപ്പെട്ടു ബിൽ തുക ലഭിക്കുന്നതിലെ കാലതാമസം നിർമാണത്തിൽ കാലതാമസത്തിനു വഴിവച്ചിരുന്നു. 

2021ലാണു മേൽപാലം നിർമാണം ആരംഭിച്ചത്. 2022ൽ ആദ്യം പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച പാലമാണ് വർഷങ്ങൾ പിന്നിട്ടിട്ടും പൂർത്തിയാകാത്തത്. കഴിഞ്ഞ ഡിസംബറിൽ, ജനുവരി ഒന്നിനു പുതുവത്സര സമ്മാനമായി തുറക്കുമെന്നു നവകേരള സദസിൽ മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ചിരുന്നു. പിന്നെയത് ഓണത്തിനു മുൻപു തുറക്കാമെന്നായി. പിന്നീട് കൊരട്ടി മുത്തിയുടെ തിരുനാളിനു മുൻപെന്നായി. ഇപ്പോൾ ആ പ്രഖ്യാപനവും പാഴ് വാക്കാകുമെന്ന നിരാശയിലാണു പ്രദേശവാസികൾ.

English Summary:

Excitement over the near-completion of the Chirangara Railway Overbridge is dampened by potential delays. While tarring is finished, crucial concreting work remains, casting doubt on the bridge's opening in time for the upcoming Koratty Muthy's Festival. Residents are frustrated with the holdup and voice strong protest against the setback.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com