ADVERTISEMENT

ചാവക്കാട്∙ നനഗരത്തിൽ മഴ പെയ്താൽ മുങ്ങുന്ന ഏനാമാവ് റോഡിൽ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു.  ബസ് സ്റ്റാൻഡ് ജംക്​ഷനിൽ വീതിയേറിയ കലുങ്ക് നിർമിക്കും. ഇവിടെ മുതൽ സഹകരണ റോഡ് വരെ ഇരുവശവും പുതുക്കിപ്പണിയുന്ന കോൺക്രീറ്റ് കാനയും വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. മരാമത്ത് വകുപ്പ് 1.58 കോടി രൂപ ചെലവിട്ട് ബസ് സ്റ്റാൻഡ് ജംക്‌ഷനിൽ കലുങ്ക്, കാന നിർമാണവും ടാറിടുന്ന ജോലിയും തുടങ്ങി.ടൗണിൽ സ്ഥിരം വെള്ളക്കെട്ടിലാകുന്ന പ്രദേശമാണിത്.

നിലവിലുള്ള കലുങ്കിലൂടെയും കാനയിലൂടെയും വെള്ളം ശരിയായ വിധത്തിൽ  വെള്ളം ഒഴുകിപ്പോകാത്തതായിരുന്നു ഇൗ പ്രദേശത്തെ വെള്ളക്കെട്ടിന്റെ പ്രധാന കാരണം. മഴക്കാലത്ത് ടൗണിലെ അമ്പത്തെ പാടത്തുനിന്നു ഒഴുകിയെത്താറുള്ള വെള്ളം നിലവിലെ കലുങ്കിലൂടെ ഒഴുകാൻ തടസ്സമുണ്ടായിരുന്നു. ഇതിന് പരിഹാരമായാണ് സമീപത്തു പുതിയ കലുങ്ക് നിർമിക്കുന്നത്.

English Summary:

Residents of Chavakkad can finally bid farewell to the persistent waterlogging woes plaguing Enamav Road. The Public Works Department is implementing a permanent solution by constructing a new culvert and improving the drainage system, ensuring smoother water flow during monsoons.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com