ADVERTISEMENT

വിദേശ വിദ്യാരംഭം 13ന് 
തൃശൂർ ∙  വിജയദശമി ദിനത്തെ വിദേശ വിദ്യാഭ്യാസം ആരംഭിക്കാനുള്ള പുണ്യാവസരമായി കൂടി ചേർത്തുവച്ച് വീണ്ടും സാന്റാമോണിക്കയുടെ വിദേശ വിദ്യാരംഭം. 13ന് വിജയദശമി ദിനത്തിൽ സാന്റാമോണിക്കയുടെ തൃശൂർ കോരപ്പത് ലെയ്ൻ ക്യാപിറ്റൽ സിറ്റി  ഒന്നാം നിലയിലുള്ള ഓഫിസിലും മാള മെയിൻ റോഡ് പോൾസ് ടൗൺ രണ്ടാം നിലയിലുള്ള ഓഫിസിലും ഗുരുക്കന്മാരുടെ സാന്നിധ്യത്തിൻ  വിദേശവിദ്യാരംഭത്തിന് തുടക്കം കുറിക്കാമെന്ന് സാന്റാമോണിക്ക മാനേജിങ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ അറിയിച്ചു.

ഇരുപതിലേറെ രാജ്യങ്ങളിലെ 800 യൂണിവേഴ്സിറ്റികളിൽ നിന്ന് അനുയോജ്യമായ കോഴ്‌സുകളിൽ വിദ്യാർഥികൾക്ക് റജിസ്റ്റർ ചെയ്യാം. 10% മുതൽ 100% വരെയുള്ള സ്കോളർഷിപ്പുകൾ നേടാനും സ്റ്റൈപ്പന്റോടു കൂടിയ ഇന്റേൺഷിപ്പുകൾ ഉറപ്പായ കോഴ്സുകൾ തിരഞ്ഞെടുക്കാനും 300 ‌വിദേശ യൂണിവേഴ്സിറ്റികളിലും കോളജുകളിലും ട്യൂഷൻ ഫീസിൽ തന്നെ ഇളവുകൾ നേടാനും വിദേശവിദ്യാരംഭത്തിൽ പങ്കെടുക്കുന്നവർക്ക് സാധിക്കും. 

തിരഞ്ഞെടുക്കപ്പെട്ട യൂണിവേഴ്സിറ്റികളിൽ പഠിക്കുവാൻ കൊളാറ്ററലും കോ-സൈനറും ഇല്ലാതെ 100% വരെ വിദേശ വിദ്യാഭ്യാസ വായ്പ നേടാനും കഴിയും. ഒപ്പം 90000 രൂപയുടെ സമ്മാനകൂപ്പണുകളും സ്വന്തമാക്കാം. സൗജന്യമായി അപേക്ഷ ഫോം നൽകാനും സ്പോട് പ്രൊഫൈൽ അസസ്മെന്റ് നടത്താനും ഫാസ്റ്റ് ട്രാക്ക് അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യവും വിദേശ വിദ്യാരംഭത്തിലുണ്ട്. പ്രവേശനം സൗജന്യം. www.santamonicaedu.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി റജിസ്റ്റർ ചെയ്യാം.  ഫോൺ : 0484 4150999, 9645222999

ആരോഗ്യ സർവകലാശാല പരീക്ഷകൾ മാറ്റി
തൃശൂർ∙ നവരാത്രി ആഘോഷത്തിനോടനുബന്ധിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരോഗ്യ സർവകലാശാല 11ന് നടത്താൻ നിശ്ചയിച്ചിരുന്ന തിയറി പരീക്ഷകൾ മാറ്റി. മൂന്നാം വർഷ ബിഎഎംഎസ് സപ്ലിമെന്ററി (2010 സ്കീം), മൂന്നാം വർഷ ബിയുഎംഎസ് സപ്ലിമെന്ററി (2016 സ്കീം) പരീക്ഷകൾ 14നും ഒന്നാം വർഷ എംഎസ് സി നഴ്സിങ് റഗുലർ/സപ്ലിമെന്ററി 16നും രണ്ടാം വർഷ ബിഎച്ച്എംഎസ് സപ്ലിമെന്ററി (2015 സ്കീം), മൂന്നാം വർഷ ബിഎഎംഎസ് സപ്ലിമെന്ററി (2016 സ്കീം) 18നും ഒന്നാം വർഷ എംബിബിഎസ് (സേ പരീക്ഷ, 2019 സ്കീം), ഒന്നാം വർഷ ബിഎസ് സി നഴ്സിങ് സപ്ലിമെന്ററി ( 2010 സ്കീം), ഒന്നാം വർഷ ബിഎസ് സി നഴ്സിങ് സപ്ലിമെന്ററി (2016 സ്കീം), മൂന്നാം വർഷ ബിഎഎംഎസ് സപ്ലിമെന്ററി (2012 സ്കീം) 21നും ഒന്നാം വർഷ പോസ്റ്റ് ബേസിക് ബിഎസ് സി നഴ്സിങ് റഗുലർ/സപ്ലിമെന്ററി (2016 സ്കീം) 25നും നടത്തുമെന്നു പരീക്ഷാ കൺട്രോളർ അറിയിച്ചു.

ഒഴിവുകൾ
സ്കിൽ സെന്റർ കോ-ഓർഡിനേറ്റർ
തൃശൂർ ∙ സമഗ്രശിക്ഷ കേരളം ജില്ലാ പ്രോജക്ട് ഓഫിസിന്റെ കീഴിൽ സ്കിൽ ഡവലപ്മെന്റ് സെന്റുകളിൽ സ്കിൽ സെന്റർ കോ-ഓർഡിനേറ്റർ ഒഴിവ്. അപേക്ഷ 15ന് വൈകിട്ട് 5ന് മുൻപ് ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ, സമഗ്ര ശിക്ഷാ കേരളം (എസ്എസ്കെ), ജിഎംബി എച്ച്എസ്എസ് കോംപൗണ്ട്, പാലസ് റോഡ്, തൃശൂർ, പിൻ– 680020 വിലാസത്തിൽ ലഭിക്കണം. 0487 2323841.  
അപേക്ഷ ക്ഷണിച്ചു
തൃശൂർ ∙ പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ചാലക്കുടി ട്രൈബൽ ഡവലപ്മെന്റ് ഓഫിസിലോ ആമ്പല്ലൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിലോ 11ന് വൈകിട്ട് 5ന് മു‍ൻപ് ലഭ്യമാക്കണം. 0480 2706100.
അഭിമുഖം 10ന്
തൃശൂർ ∙ ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ വിവിധ തസ്തികകളുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം 10ന് പിഎസ്‌സി ജില്ലാ ഓഫിസിൽ  നടക്കും. അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് ഹാജരാകണം. 

പ്രോജക്ട് നഴ്സ്
തൃശൂർ ∙ സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരളയിൽ നടക്കുന്ന ഐസിഎംആർ റിസർച്ചിൽ പ്രോജക്ട് നഴ്സ് ഒഴിവ്. 15ന് 10ന് തൈക്കാട് സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിൽ നടക്കുന്ന അഭിമുഖത്തിന്  ഹാജരാകണം. വെബ്സൈറ്റ്:  www.shsrc.kerala.gov.in.

അധ്യാപക ഒഴിവ്
ഇരിങ്ങാലക്കുട∙ ഗവ. മോഡൽ ബോയ്സ് വിഎച്ച്എസ്ഇ വിഭാഗത്തിൽ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ ഉച്ചയ്ക്ക് 2ന് നടക്കും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി എത്തണം.

സീറ്റ് ഒഴിവ് 
തൃശൂർ ∙ പേരാമംഗലം സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ പിജി കോഴ്സിൽ എല്ലാ വിഭാഗത്തിലും സീറ്റൊഴിവ്. ഇന്നു വൈകിട്ട് 3ന് അകം എത്തണം. 7012812984.

അദാലത്ത് 
തൃശൂർ ∙ റവന്യു റിക്കവറിയിൽ ഉൾപ്പെട്ട വാട്ടർ കുടിശിക കേസുകൾ തീർപ്പാക്കുന്നതിനു ജല അതോറിറ്റി ചെമ്പൂക്കാവ് വാട്ടർ വർക്സ് സബ് ഡിവിഷൻ കാര്യാലയത്തിൽ ഇന്നും  16, 23, 25 തീയതികളിലും  അദാലത്ത് നടത്തും. 

ജലവിതരണം തടസ്സപ്പെടും
തൃപ്രയാർ ∙ ജല അതോറിറ്റി നാട്ടിക സബ് ഡിവിഷന് കീഴിലുള്ള പ്രധാന വിതരണ പൈപ്പ് ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് എടത്തിരുത്തി, വലപ്പാട്, നാട്ടിക, തളിക്കുളം, വാടാനപ്പള്ളി, എങ്ങണ്ടിയൂർ എന്നീ പഞ്ചായത്തുകളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് അസി.എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

സൗജന്യ വൈദ്യുതി  ഉപയോക്താക്കൾ കണക്‌ഷൻ പുതുക്കണം
വടക്കേകാട് ∙ കൃഷിഭവൻ പരിധിയിലെ സൗജന്യ കാർഷിക വൈദ്യുതി ഉപയോക്താക്കൾ 30 ന് അകം സൗജന്യ വൈദ്യുതി കണക്‌ഷൻ പുതുക്കണം. ഇതുവരെ പുതുക്കിയവരും പുതുക്കാത്തവരും അപേക്ഷയോടൊപ്പം ഈ വർഷത്തെ ഭൂമികുതി രശീതി, ആധാർ, വൈദ്യുതി ബിൽ എന്നിവയുടെ പകർപ്പും നൽകണം. കാർഷിക ഗുണഭോക്തൃ സമിതിയിൽ അംഗത്വം എടുക്കാത്തവർ കൃഷിഭവനുമായി ബന്ധപ്പെടണം. 

വാഹന ഗതാഗതം നിരോധിച്ചു
പുന്നയൂർക്കുളം ∙ ഉപ്പുങ്ങൽ-ചങ്ങരംകുളം റോഡിൽ ഇന്റർലോക്ക് പതിക്കുന്നതിനാൽ വാഹന ഗതാഗതം പൂർണമായി നിരോധിച്ചതായി മരാമത്ത് വകുപ്പ് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

വൈദ്യുതി മുടങ്ങും
പരിയാരം ∙ എലിഞ്ഞിപ്ര കനാൽപാലം, ഗോവ റോഡ്, മൂഴിക്കകടവ്, കപ്പേള പ്രദേശങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com