ADVERTISEMENT

കാക്കശേരി ∙ വൈലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ  (തപ്പറമ്പ്) നവരാത്രി ആഘോഷം തുടങ്ങി. പൂവത്തൂർ സുബ്രഹ്മണ്യൻ കോവിലിലേക്കും കാക്കശേരി ഇന്ദ്രൻചിറ അയ്യപ്പ ക്ഷേത്രത്തിലേക്കും താലത്തിന്റെ അകമ്പടിയോടെ ഭഗവതിയെ എഴുന്നള്ളിച്ചു.ആന ബാലുശേരി ഗജേന്ദ്രൻ തിടമ്പേറ്റി. മേളത്തിന് പറമ്പൻതളി ശ്രീകുമാർ നേതൃത്വം നൽകി. ക്ഷേത്രത്തിൽ പൂജവയ്പും ചുറ്റുവിളക്ക്, കാഴ്ചശീവേലി എന്നിവയും നടന്നു. നാളെ രാവിലെ 9ന് പൂജയെടുപ്പ്, വിദ്യാരംഭം, വിശേഷാൽ പൂജ, പ്രസാദ ഉൗട്ട് എന്നിവ ഉണ്ടാകും.തൃപ്രയാർ ∙ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വാഴക്കുളം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കലാ-സാംസ്കാരിക പരിപാടികളുടെ ഉദ്ഘാടനം മുഖ്യ രക്ഷാധികാരി പി.കെ.സുഭാഷ്ചന്ദ്രൻ നിർവഹിച്ചു.

എ.എൻ.സിദ്ധപ്രസാദ് അധ്യക്ഷത വഹിച്ചു. ഇ.വി.ദശരഥൻ, ശ്രീരാമൻ കുണ്ടായിൽ, ഷാജി പുളിക്കൽ, ശാന്തി രാജു, സുകേഷ്, രാമദാസ് ചുക്കൂട്ട് എന്നിവർ പ്രസംഗിച്ചു.ഏങ്ങണ്ടിയൂർ ∙ രാഷ്ട്രസേവിക സമിതി ജില്ലാ വിഭാഗിന്റെ വിജയദശമി ആഘോഷം ഇന്ന്. വൈകിട്ട് 4ന് പഥസഞ്ചലനം തിരുമംഗലം ശിവക്ഷേത്ര പരിസരത്തു നിന്ന് ആരംഭിക്കും. 5ന് സരസ്വതി വിദ്യാനികേതൻ സ്കൂളിൽ പൊതുസമ്മേളനം.

English Summary:

This Navratri, witness the vibrant celebrations in Kerala. The Vailikulamgara Bhagavathy Temple comes alive with processions, traditional music, and rituals. Meanwhile, the Vazhakulam Subramanya Temple hosts captivating cultural programs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com