ADVERTISEMENT

മാള ∙ യാത്രക്കാരുടെയും ജീവനക്കാരുടെയും ഏറെക്കാലത്തെ ആവശ്യത്തിനൊടുവിൽ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നുള്ള ഓർഡിനറി ബസിന്റെ സർവീസ് പുനരാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച ട്രിപ്പുകളിലൊന്നിന്റെ സമയക്രമത്തിലാണ് ഈ ബസ് സർവീസ് നടത്തുന്നത്. രാവിലെ 6.05ന് സ്റ്റാൻഡിൽ നിന്ന് കൊടുങ്ങല്ലൂരിലേക്കാണ് ബസ് ആദ്യം സർവീസ് നടത്തുന്നത്. അവിടെ നിന്ന് 6.45നു മാള വഴി തൃശൂരിലേക്ക്. 

7.15‌‍നു മാള സ്റ്റാൻഡിലെത്തും. 8.50ന് തൃശൂരിൽ നിന്നു മാളയിലേക്കും 10.25ന് മാളയിൽ നിന്ന് എരവത്തൂർ വഴി ആലുവയിലേക്കും 11.50ന് ആലുവയിൽ നിന്ന് എരവത്തൂർ വഴി മാളയിലേക്കും ഉച്ചകഴിഞ്ഞ് 2നു മാളയിൽ നിന്ന് അന്നമനട വഴി ആലുവയിലേക്കും 3.25ന് ആലുവയിൽ നിന്ന് അന്നമനട വഴി മാളയിലേക്കും 4.45നു മാളയിൽ നിന്ന് തൃശൂരിലേക്കും 6.25നു തൃശൂരിൽ നിന്ന് മാളയിലേക്കും ഇതേ ബസ് സർവീസ് നടത്തും. നിറയെ യാത്രക്കാരുണ്ടായ ഈ സർവീസ് നിർത്തിവച്ചത് ഒട്ടേറെ പരാതികൾക്കും പ്രതിഷേധങ്ങൾക്കും കാരണമായി. ഇതേ തുടർന്ന് ജീവനക്കാർ മാനേജ്മെന്റിന്റെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവന്നതോടെയാണ് ട്രിപ് പുനഃസ്ഥാപിച്ചത്. 

കോവിഡിനു മുൻപ് 54 സർവീസുകളാണ് മാള ഡിപ്പോയിൽ നിന്നുണ്ടായിരുന്നത്. പിന്നീട് അത് 27 ആയി ചുരുക്കി. ഇതു യാത്രക്കാരെ വലച്ചു. പഴയ ട്രിപ്പുകളിലൊന്ന് പുനഃസ്ഥാപിച്ചതോടെ ജീവനക്കാരും പ്രതീക്ഷയിലാണ്. നിലവിൽ 4 സൂപ്പർഫാസ്റ്റുകളും 5 ഫാസ്റ്റ് പാസഞ്ചറുകളും 19 ഓർഡിനറി ബസുകളുമാണ് മാള ഡിപ്പോയിലുള്ളത്. പുനഃസ്ഥാപിച്ച ട്രിപ്പിന്റെ ആദ്യ സർവീസിന്റെ ഉദ്ഘാടനം ഡ്രൈവർ സി.എസ്.ഷാജിക്കും കണ്ടക്ടർ സി.ടി.ഡെന്നിക്കും ടിക്കറ്റ് മെഷീൻ കൈമാറി സ്റ്റേഷൻ മാസ്റ്റർ കെ.കെ.ബാബു നിർവഹിച്ചു.

English Summary:

Great news for commuters! The KSRTC depot has resumed its ordinary bus service, bringing much-needed relief to passengers. The reinstated route connects Kodungallur and Thrissur via Mala, with the first bus departing at 6:05 am.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com