ADVERTISEMENT

വൈദ്യുതി മുടങ്ങും
കിള്ളിമംഗലം ∙ കീഴില്ലം ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തിരുവില്വാമല ∙ ആക്കപ്പറമ്പ് മേഖലയിൽ ഇന്ന് 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

അധ്യാപക ഒഴിവ്
പുറനാട്ടുകര ∙ ശ്രീ ശാരദ ഗേൾസ് എച്ച്എസ്എസ് ജൂനിയർ കൊമേഴ്സ് അധ്യാപികയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 30ന് അകം അപേക്ഷിക്കണം. 0487–2306124.

കെൽട്രോൺ
തൃശൂർ ∙ കെൽട്രോൺ നടത്തുന്ന പ്രഫഷനൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സിലേക്കും ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്കും പ്ലസ്ടു, വിഎച്ച്എസ്ഇ കഴിഞ്ഞവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 0487 2429000, 98464 00091.

തൊഴിൽ മേള
തൃശൂർ ∙ കുടുംബശ്രീയും കേരള നോളജ് ഇക്കോണമി മിഷനും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ സഹകരണത്തോടെ മായന്നൂർ ലക്ഷ്മി നാരായണ ആർട്സ് ആൻഡ് സയൻസ് കോളജിൽ 19നു തൊഴിൽ മേള സംഘടിപ്പിക്കും. ഉദ്യോഗാർഥികൾ www.knowledgemission.kerala.gov.in എന്ന പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. സ്പോട് റജിസ്ട്രേഷൻ സൗകര്യവും ഉണ്ട്. 8921485611.

ചെമ്മീൻകൃഷി
തൃശൂർ ∙ പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന പദ്ധതിയിലൂടെ നടപ്പാക്കുന്ന ബയോഫ്‌ലോക് കുളത്തിലെ ചെമ്മീൻകൃഷി (ഓരുജലം) മിനിമം 25 സെന്റ് (18 ലക്ഷം രൂപ), എസ്‌സി വിഭാഗത്തിനായി റീസർക്കുലേറ്ററി അക്വാകൾചർ സിസ്റ്റം (7.5 ലക്ഷം രൂപ) എന്നീ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു.  19 ന് വൈകിട്ട് 4ന് മുൻപ് സമർപ്പിക്കണം. 9746595719.

ലാബ് അസിസ്റ്റന്റ്
തൃശൂർ ∙ ഫിഷറീസ് വകുപ്പിന്റെ അഴീക്കോട് മേഖലാ ചെമ്മീൻ വിത്തുൽപാദന കേന്ദ്രത്തിൽ ആരംഭിക്കുന്ന അക്വാറ്റിക് അനിമൽ ഹെൽത്ത് ലാബിലേക്ക് ലാബ് അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകൾ 21 ന് വൈകിട്ട് 5ന് മുൻപ് ചെമ്മീൻ വിത്തുൽപാദന കേന്ദ്രം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ലഭിക്കണം. 0480 2819698.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com