ADVERTISEMENT

എരുമപ്പെട്ടി∙ കരിയന്നൂരിൽ ആൾമറയില്ലാത്ത കിണറ്റിൽ വീണ പേരമകന് മുത്തശ്ശി രക്ഷകയായി. മൂന്നുവയസ്സുകാരൻ ഇമാദാണ് വീട്ടുപറമ്പിലെ ആൾമറയില്ലാത്ത കിണറ്റിൽ വീണത്. സഹോദരനുമൊത്ത് മുറ്റത്ത് കളിക്കുകയായിരുന്ന ഇമാദ് കിണറ്റിനരികിലെത്തിയതോടെ അബദ്ധത്തില്‍ കാൽവഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. 

ഇതു കണ്ട ഉമ്മയുടെ ഉമ്മ റജുല ഓടിയെത്തി കുട്ടിയെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടി. കിണറ്റിൽ വീണ ഇമാദിന് കിണറ്റിലേക്ക് ഇട്ടിരുന്ന പൈപ്പിൽ പിടികിട്ടി. കിണറ്റിലേക്ക് ചാടിയ റജുല കുട്ടിയെ എടുത്ത് ഉയർത്തിപ്പിടിച്ചു.അയൽവാസിയായ മുക്കിൽപ്പുര വേലായുധനും ഇതിനിടെ കിണറ്റിലേക്ക് ഇറങ്ങി. എന്നാല്‍ വെള്ളം നിറഞ്ഞ കിണറ്റില്‍ നിന്ന് ഇവര്‍ക്ക് തിരിച്ചു കയറാനായില്ല. 

   ഓടിക്കൂടിയ നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ കുന്നംകുളം അഗ്നിരക്ഷാസേന അംഗങ്ങൾ മൂവരെയും കിണറ്റിൽ നിന്ന് പുറത്തെത്തിച്ചു. കുട്ടിയെ പരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11മണിയോടയായിരുന്നു സംഭവം. വെള്ളറക്കാട് പാറയ്ക്കൽ വീട്ടിൽ അഫ്സലിന്റെയും ഫർസാനയുടെയും മകനാണ് ഇമാദ്. കരിയന്നൂരിലുള്ള ഉമ്മയുടെ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു കുട്ടികൾ. എരുമപ്പെട്ടി പൊലീസും ആക്ട്സ് പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു.

English Summary:

In a remarkable display of courage, a grandmother in Erumapetty, Kerala, rescued her three-year-old grandson after he fell into an open well. The incident prompted a swift response from neighbors and the fire department, highlighting the importance of well safety and the strength of community bonds.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com