ADVERTISEMENT

ചാലക്കുടി∙ നിയന്ത്രണം വിട്ട ബൈക്ക് ചാലക്കുടി മേൽപ്പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കല്ലൂർ കരുവാൻക്കുന്ന് സ്വദേശി പാലാട്ടി വീട്ടിൽ തോമസിന്റെ മകൻ ആൽബിൻ (29) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2 മണിയോടെ ഓടെയായിരുന്നു അപകടം. നെടുമ്പാശ്ശേരി എയർപോർട്ടിലെ ഇൻഡിഗോ കമ്പനിയിലെ ജീവനക്കാരനായിരുന്ന ആൽബിൻ ജോലി കഴിഞ്ഞ് ആമ്പല്ലൂരിലെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

ആൽബിൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ തട്ടി റോഡിൽ തലയടിച്ചു വീണാണ് അപകടം നടന്നത്. വാഹനം ഓടിക്കുന്നതിനിടയിൽ ഉറങ്ങി പോയതായിരിക്കാം അപകട കാരണമെന്ന് കരുതുന്നു.

English Summary:

A 29-year-old Indigo employee, Albin, tragically died in a motorcycle accident on the Chalakudy overbridge while returning home to Amballur from work. Police suspect he may have fallen asleep at the wheel.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com