ADVERTISEMENT

വൈദ്യുതി മുടക്കം
∙ തൃശൂർ ആലിസ് ലെഗസി, ഫാത്തിമ നഗർ, അരിസ്റ്റോ റോഡ്, സെമിത്തേരി റോഡ്, ബഥേൽ റോഡ്, ന്യൂ മില്ലേനിയം ‌ബിൽ‌ഡിങ്, ഇക്കണ്ടവാരിയർ റോഡ്, ടിബി റോഡ‍്, അവന്യു റോഡ്, സെന്റ് ജോസഫ്സ് സ്കൂൾ, എസ്‍എൻ റോഡ്, മിഷൻ ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽ ഇന്നു രാവിലെ 10 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
തിരുവില്വാമല ∙ എരവത്തൊടി സ്കൂൾ പരിസരത്ത് ഇന്ന് 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. 
ചേലക്കര ∙ വെങ്ങാനെല്ലൂർ വട്ടപ്പറമ്പ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

അറിയിപ്പ് 
ബിആർസിയിൽ  അക്കൗണ്ടന്റ് ഒഴിവ്
വടക്കാഞ്ചേരി ∙സമഗ്രശിക്ഷ കേരള ജില്ലാ പ്രൊജക്ട് ഓഫിസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററിൽ അക്കൗണ്ടന്റിന്റെ ഒഴിവുണ്ട്. ബി.കോം ബിരുദവും ഡബിൾ എൻട്രി സിസ്റ്റത്തിലും അക്കൗണ്ടിങ് പാക്കേജിലും പരിചയവുമാണ് ആവശ്യമായ യോഗ്യത. ബയോഡാറ്റയും രേഖകളുടെ പകർപ്പും സഹിതം 19നു വൈകിട്ട് 5നകം വടക്കാഞ്ചേരി പാലസ് റോഡിലുള്ള ബിആർസിയിൽ അപേക്ഷ നേരിട്ടു സമർപ്പിക്കണം. ഫോൺ: 04884 296665.

അധ്യാപക ഒഴിവ്
വടക്കേകാട് ∙ കൊച്ചന്നൂർ ഗവ. ഹൈസ്‌കൂളിൽ എൽപിഎസ്ടി ഒഴിവ്. കൂടിക്കാഴ്ച തിങ്കൾ 10.30ന്. ഫോൺ : 04872543642.

അധ്യാപകർ 
കല്ലേറ്റുംകര ∙ കെ. കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക്കിൽ ഫിസിക്കൽ എജ്യുക്കേഷൻ, ഡെമോൺസ്ട്രേറ്റർ ഇൻ ഇലക്ട്രിക്കൽ എന്നീ അധ്യാപക ഒഴിവുണ്ട്. 
കൂടിക്കാഴ്ച 21 ന് 10 ന് . 9495552751.

ഡോക്ടർ 
മുരിയാട്∙  ആനന്ദപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ  കരാർ  അടിസ്ഥാനത്തിൽ നിയമിക്കുന്ന ഡോക്ടറുടെ ഒഴിവിലേക്ക്  അപേക്ഷ ക്ഷണിക്കുന്നു. 22ന്  വൈകിട്ട് 5ന് മുൻപായി അപേക്ഷ നൽകണം. 9946619942

നേത്ര പരിശോധനാ ക്യാംപ് 
പഴയന്നൂർ ∙നവോദയ മെഡിക്കൽ സെന്റർ, ലയൺസ് ക്ലബ്, കേരള സ്റ്റേറ്റ് പീപ്പിൾ ഡവലപ്മെന്റ് സെന്റർ,മലപ്പുറം ഐ ഫൗണ്ടേഷൻ എന്നിവ ചേർന്നു നാളെ നവോദയ മെഡിക്കൽ സെന്ററിൽ തിമിര ശസ്ത്രക്രിയയ്ക്കു വേണ്ടി സൗജന്യ നേത്ര പരിശോധനാ ക്യാംപ് നടത്തും.8086655666.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com