ADVERTISEMENT

വെസ്റ്റ് മങ്ങാട്∙വെട്ടിക്കടവ് പാലം റോഡരിക് പാഴ്പുല്ലുകൾ നിറഞ്ഞ് കാടുപിടിച്ചു. റോഡിന്റെ ഇരുവശവും ആൾപൊക്കത്തിലാണ് പുല്ലുകൾ വളർന്നിട്ടുള്ളത്. വീതി കുറഞ്ഞ റോഡിൽ പാഴ്പുല്ലുകൾ കൂടി നിറഞ്ഞതോടെ ഗതാഗതത്തിന് കൂടുതൽ ബുദ്ധിമുട്ടായി.വെട്ടിക്കടവ് പാലം റോഡിന്റെ ഒരുവശത്ത് പത്തടിയോളം താഴ്ചയിൽ പാലവും മറു ഭാഗത്ത് ഇടതോടുമാണ്. വീതി കുറഞ്ഞ റോഡിന് ഇരുവശവും അപകട ഭീഷണി ഉള്ളതിനാൽ സംരക്ഷണ ഭിത്തി കെട്ടാൻ മുൻപ് പദ്ധതിയിട്ടിരുന്നു. എന്നാൽ നിർമാണം ഇതുവരെയും തുടങ്ങിയില്ല.റോഡരികിലെ പാഴ്പുല്ലുകൾ വെട്ടി മാറ്റുകയും സംരക്ഷണ ഭിത്തി കെട്ടുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary:

The West Mangad∙ Vettikanadavu Bridge Road has become dangerously overgrown with weeds, posing a significant safety risk to drivers and pedestrians, especially with the bridge and canal drop-offs. Despite plans for a safety wall, construction hasn't begun, prompting urgent calls from locals for immediate action.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com