ADVERTISEMENT

ഒരിടത്ത് ഒരിടത്ത് ഒരു കുട്ടി ഉണ്ടായിരുന്നു....’ എന്നിട്ടോ? ആ കഥയുടെ ബാക്കി നിങ്ങൾക്കും എഴുതാം. മലയാള മനോരമ ഹോർത്തൂസ് അക്ഷര പ്രയാണത്തിന്റെ സ്വീകരണ കേന്ദ്രങ്ങളിൽ കൈമാറുന്ന പുസ്തകത്തിൽ, ഈ പ്രയാണത്തിന്റെ തുടക്കത്തിൽ എഴുതിത്തുടങ്ങിയ കഥ ഓരോരുത്തരായി പൂരിപ്പിക്കുകയാണ്. ജില്ലയിൽ ഇന്നലെ സ്വീകരണം നടന്ന ക്യാംപസുകളിലെല്ലാം കുട്ടികൾ വലിയ ആവേശത്തോടെയാണു കഥ പൂരിപ്പിച്ചത്. ഈ കഥയുടെ അവസാന ഭാഗം എഴുതുന്നത് മലയാളത്തിലെ പ്രഗത്ഭരായ എഴുത്തുകാർ ആകാം എന്നു കൂടി കേൾക്കുമ്പോൾ ആ കഥയുടെ ഭാഗമാകാൻ കുട്ടികളിൽ ആവേശം.

ഹോർത്തൂസ് വേദിയിലേക്കുള്ള അക്ഷരപ്രയാണത്തിന്റെ തൃശൂർ ജില്ലയിലെ ആദ്യ സ്വീകരണവേദിയായ മാള ഹോളി ഗ്രേസ് ക്യാംപസിൽ ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കലിൽ നിന്ന് മലയാള മനോരമ ചീഫ് റിപ്പോർട്ടർ അരുൺ എഴുത്തച്ഛൻ ഝ അക്ഷരം ഏറ്റുവാങ്ങുന്നു.
ഹോർത്തൂസ് വേദിയിലേക്കുള്ള അക്ഷരപ്രയാണത്തിന്റെ തൃശൂർ ജില്ലയിലെ ആദ്യ സ്വീകരണവേദിയായ മാള ഹോളി ഗ്രേസ് ക്യാംപസിൽ ഹോളി ഗ്രേസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കലിൽ നിന്ന് മലയാള മനോരമ ചീഫ് റിപ്പോർട്ടർ അരുൺ എഴുത്തച്ഛൻ ഝ അക്ഷരം ഏറ്റുവാങ്ങുന്നു.

ഏതൊക്കെയോ കലാലയങ്ങളിൽ നിന്ന് ആരൊക്കെയോ എഴുതിവച്ച കുറിപ്പുകളോടെ പുസ്തകങ്ങളും ക്യാംപസുകളിൽ സമ്മാനമായി നൽകുന്നുണ്ട്. ഇനി പ്രയാണം പോകാനിരിക്കുന്ന കലാലയങ്ങളിലെ അപരിചിത സുഹൃത്തുക്കൾക്ക് പുസ്തകങ്ങളിൽ കുറിപ്പെഴുതി വാങ്ങിക്കുന്നുമുണ്ട്. തങ്ങൾക്ക് ഒരു പരിചയവുമില്ലാത്ത സുഹൃത്തുക്കൾക്ക് കുറിപ്പെഴുതാനും കോളജുകളിലെ വിദ്യാർഥികൾ വലിയ ആവേശമാണ് കാണിക്കുന്നത്. മാള ഹോളി ഗ്രേസ് ക്യാംപസിൽ ജില്ലയിലെ അക്ഷരപ്രയാണത്തിന്റെ തുടക്കം ഗംഭീരമായി. കേരള വ്യാസൻ മഹാകവി കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ സ്മരണകൾ ഉറങ്ങുന്ന കെകെടിഎം ഗവ. കോളജ്, അക്ഷരപ്രയാണമെത്തിയപ്പോൾ കലകളുടെ ഉദ്യാനമായി. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിൽ ഉച്ചച്ചൂടിനെ തോൽപ്പിക്കുന്ന ആവേശമായിരുന്നു. മാടമ്പ് കുഞ്ഞുകുട്ടന്റെ മനയിൽ അദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമല്ല, കലാസ്വാദകരായ ഒട്ടേറെ പേരാണ് അക്ഷര സമർപ്പണത്തിന് എത്തിച്ചേർന്നിരുന്നത്. അക്ഷരപ്രയാണം ഇന്ന് കൂടി ജില്ലയിൽ ഉണ്ടാകും.

ഹോർത്തൂസ് വേദിയിലേക്കുള്ള അക്ഷരപ്രയാണത്തിന് കെ‍ാടുങ്ങല്ലൂർ കെകെടിഎം കോളജിൽ നൽകിയ സ്വീകരണത്തിൽ പ്രിൻസിപ്പൽ ഡോ. ടി.കെ ബിന്ദു ശർമിളയിൽ നിന്ന് മലയാള മനോരമ 
ചീഫ് റിപ്പോർട്ടർ അരുൺ എഴുത്തച്ഛൻ ഞ അക്ഷരം ഏറ്റുവാങ്ങുന്നു.
ഹോർത്തൂസ് വേദിയിലേക്കുള്ള അക്ഷരപ്രയാണത്തിന് കെ‍ാടുങ്ങല്ലൂർ കെകെടിഎം കോളജിൽ നൽകിയ സ്വീകരണത്തിൽ പ്രിൻസിപ്പൽ ഡോ. ടി.കെ ബിന്ദു ശർമിളയിൽ നിന്ന് മലയാള മനോരമ ചീഫ് റിപ്പോർട്ടർ അരുൺ എഴുത്തച്ഛൻ ഞ അക്ഷരം ഏറ്റുവാങ്ങുന്നു.

ഝടുതിയിൽ ന‍ൃത്തച്ചുവടുകൾ 
മാള ∙ മലയാള മനോരമ ഹോർത്തൂസ് അക്ഷര പ്രയാണത്തിന് ഹോളി ഗ്രെയ്സ് അക്കാദമി ക്യാംപസിൽ വർണാഭമായ സ്വീകരണം. രാവിലെ ഒൻപതരയോടെ ക്യാംപസിൽ തയാറാക്കിയ പ്രത്യേക വേദി കൗമാരം ഏറ്റെടുത്തു. പാട്ടും നൃത്തവും കഥയെഴുത്തുമായി വിദ്യാർഥികൾ സ്വീകരണ ചടങ്ങിൽ നിറഞ്ഞു നിന്നു. മലയാളത്തിലെ ഝ എന്ന അക്ഷരം ഹോളി ഗ്രെയ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ജനറൽ സെക്രട്ടറി ബെന്നി ജോൺ ഐനിക്കലിൽ നിന്ന് മനോരമ ചീഫ് റിപ്പോർട്ടർ അരുൺ എഴുത്തച്ഛൻ ഏറ്റുവാങ്ങി. പുസ്തക വായനയുടെ അനുഭവങ്ങൾ വിദ്യാർഥികൾ പങ്കുവച്ചു. തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് കഥകളും കവിതകളും നോവലുകളും സമ്മാനിച്ചു.

ഹോളി ഗ്രെയ്സ് അക്കാദമി ഓഫ് എൻജിനീയറിങ്, ഹോളി ഗ്രെയ്സ് അക്കാദമി ഓഫ് ആർട്സ്, ഹോളി ഗ്രെയ്സ് അക്കാദമി ഓഫ് എംബിഎ എന്നിവയെ പ്രതിനിധീകരിച്ച് വിദ്യാർഥികൾ ഫ്ലാഷ്മോബ് അവതരിപ്പിച്ചു. ഹോളി ഗ്രെയ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ സാനി എടാട്ടുകാരൻ, ഫാർമസി കോളജ് ചെയർമാൻ ജോസ് കണ്ണമ്പിള്ളി, എൻജിനീയറിങ് കോളജ് അക്കാദമിക് ഡയറക്ടർ എ.എസ്.ചന്ദ്രകാന്ത, ആർട്സ് കോളജ് പ്രിൻസിപ്പൽ ഡോ.സുരേഷ് ബാബു, എംബിഎ കോളജ് ഡയറക്ടർ ഡോ.പി.മണിലാൽ, പോളി ടെക്നിക് കോളജ് പ്രിൻസിപ്പൽ എം.ജി.ശശികുമാർ എന്നിവർ പ്രസംഗിച്ചു.

ഹോർത്തൂസ് വേദിയിലേക്കുള്ള അക്ഷരപ്രയാണത്തിന് ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളജിൽ നൽകിയ സ്വീകരണത്തിൽ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലസിയിൽ നിന്ന് മലയാള മനോരമ മാർക്കറ്റിങ് വിഭാഗം അസി.മാനേജർ സ്റ്റൈലേഷ് രാജ് മലയാള അക്ഷരം ‘ട’ ഏറ്റുവാങ്ങുന്നു.
ഹോർത്തൂസ് വേദിയിലേക്കുള്ള അക്ഷരപ്രയാണത്തിന് ഇരിങ്ങാലക്കുട സെന്റ്. ജോസഫ്സ് കോളജിൽ നൽകിയ സ്വീകരണത്തിൽ പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലസിയിൽ നിന്ന് മലയാള മനോരമ മാർക്കറ്റിങ് വിഭാഗം അസി.മാനേജർ സ്റ്റൈലേഷ് രാജ് മലയാള അക്ഷരം ‘ട’ ഏറ്റുവാങ്ങുന്നു.

ഞങ്ങളുടെ സ്വാഗതം 
കൊടുങ്ങല്ലൂർ ∙ ‘ഹോർത്തൂസ്’ സാഹിത്യ സാംസ്കാരികോത്സവത്തിന്റെ വേദിയിലേക്കുള്ള അക്ഷര പ്രയാണത്തിന് കെകെടിഎം ഗവ.കോളജിൽ പ്രൗഢസ്വീകരണം. കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ പ്രതിമയ്ക്കു മുൻപിൽ നിന്നു കോളജ് പ്രിൻസിപ്പൽ ഡോ. ടി.കെ.ബിന്ദു ശർമിള ‘ഞ’ അക്ഷരം മലയാള മനോരമ ചീഫ് റിപ്പോർട്ടർ അരുൺ എഴുത്തച്ഛന് നൽകി. കോളജ് കവാടത്തിൽ അക്ഷര പ്രയാണത്തെ കണ്ണകിയുടെ കഥ പറയുന്ന നൃത്തച്ചുവടുകളോടെയാണ് വിദ്യാർഥികൾ വരവേറ്റത്. വിദ്യാർഥികളായ ആർഷ ജയരാജൻ, ചിത്രലേഖ, പി.അനഘ, സ്നിഗ്ധ കെ.കെ.രേവതി എന്നിവരാണ് നൃത്തച്ചുവടുകൾ ഒരുക്കിയത്. സ്വീകരണത്തിനു വേണ്ടി വിദ്യാർഥികൾ തന്നെ നൃത്തസംവിധാനം ചെയ്യുകയായിരുന്നു.

ബക്കർ മേത്തല രചിച്ച കുഞ്ഞിക്കുട്ടൻ തമ്പുരാൻ എന്ന ഗാനം സുവോളജി വിദ്യാർഥികളായ എം.വി.ദേവീകൃഷ്ണ, കെ.എസ്.കൈലാസ്നാഥ്, എ.സി.അഭിജിത്ത്, കെ.കെ.ദേവിക, ടി.എം.മാളവിക, ഗോപിക രമേഷ് എന്നിവർ ആലപിച്ചു. പോളിമർ കെമിസ്ട്രി വിദ്യാർഥി എ.സി.അഭിജിത്ത് വയലാർ രാമവർമയുടെ താടക എന്ന ദ്രാവിഡ രാജകുമാരി കവിതയും ആലപിച്ചു. വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും നടത്തി. വൈസ് പ്രിൻസിപ്പൽ ഡോ. ജി.ഉഷാകുമാരി, സുവോളജി വിഭാഗം മേധാവി ഡോ. ഇ.എം.ഷാജി, മലയാള വിഭാഗം മേധാവി ഡോ.യാക്കൂബ് തോമസ്, ചരിത്ര വിഭാഗം മേധാവി ഡോ. കെ.കെ.രമണി, ഡോ.കെ.കെ.മുഹമ്മദ് ബഷീർ എന്നിവർ അക്ഷര പ്രയാണം സ്വീകരണത്തിനു നേതൃത്വം നൽകി.


ഹോർത്തൂസ് വേദിയിലേക്കുള്ള അക്ഷരപ്രയാണത്തിന് കിരാലൂർ മാടമ്പ് കുഞ്ഞിക്കുട്ടൻ സ്മാരകത്തിൽ നൽകിയ സ്വീകരണത്തിൽ മാടമ്പ് കുഞ്ഞിക്കുട്ടൻ ഫൗണ്ടേഷനിലെ വി.ടി വാസുദേവനിൽ നിന്നും മലയാള മനോരമ പഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേഷൻ ജനറൽ മാനേജർ ജേക്കബ് കോശി ഠ എന്ന അക്ഷരം ഏറ്റുവാങ്ങുന്നു. വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ഷോബി സമീപം.
ഹോർത്തൂസ് വേദിയിലേക്കുള്ള അക്ഷരപ്രയാണത്തിന് കിരാലൂർ മാടമ്പ് കുഞ്ഞിക്കുട്ടൻ സ്മാരകത്തിൽ നൽകിയ സ്വീകരണത്തിൽ മാടമ്പ് കുഞ്ഞിക്കുട്ടൻ ഫൗണ്ടേഷനിലെ വി.ടി വാസുദേവനിൽ നിന്നും മലയാള മനോരമ പഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേഷൻ ജനറൽ മാനേജർ ജേക്കബ് കോശി ഠ എന്ന അക്ഷരം ഏറ്റുവാങ്ങുന്നു. വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ ഷോബി സമീപം.

സ്വീകരണം നാടറിയെ... 
ഇരിങ്ങാലക്കുട∙ കോഴിക്കോട് നവംബർ 1 മുതൽ 3 വരെ നടക്കുന്ന മലയാള മനോരമ ‘ഹോർത്തൂസ്’ കലാ സാംസ്കാരികോത്സവ വേദിയിലേക്കുള്ള അക്ഷരങ്ങൾ സ്വീകരിച്ചുകൊണ്ടുള്ള അക്ഷരപ്രയാണത്തിന് സെന്റ് ജോസഫ്സ് കോളജിൽ സ്വീകരണം നൽകി. ഭാരതീയ ഗണിത ശാസ്ത്രജ്ഞൻ സംഗമഗ്രാമ മാധവനെ നാടിനെ പരിചയപ്പെടുത്താൻ വേദികൾ ഒരുക്കുന്ന സെന്റ് ജോസഫ്സ് ഹോർത്തൂസിനെയും പരിചയപ്പെടുത്തി.

ഹോർത്തൂസ് വേദിയിലേക്കുള്ള അക്ഷരപ്രയാണത്തിന് കെ‍ാടുങ്ങല്ലൂർ കെകെടിഎം കോളജിൽ നൽകിയ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തം.
ഹോർത്തൂസ് വേദിയിലേക്കുള്ള അക്ഷരപ്രയാണത്തിന് കെ‍ാടുങ്ങല്ലൂർ കെകെടിഎം കോളജിൽ നൽകിയ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തം.

കോളജിലെ കംപ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ്മോബിന്റെ അകമ്പടിയോടെ ഒരുക്കിയ സ്വീകരണത്തിൽ പ്രിൻസിപ്പൽ ഡോ.സിസ്റ്റർ ബ്ലസി മലയാള മനോരമ അസി. മാർക്കറ്റിങ് മാനേജർ സ്റ്റൈലേഷ് രാജിന് 'ട' അക്ഷരം കൈമാറി. വൈസ് പ്രിൻസിപ്പൽമാരായ ‍ഡോ. സിസ്റ്റർ എലൈസ, ഡോ. സിസ്റ്റർ അഞ്ജന, അസിസ്റ്റന്റ് പ്രഫ. ലിറ്റി ചാക്കോ എന്നിവർ പ്രസംഗിച്ചു.

‘മന’പ്പാഠങ്ങൾ 
വേലൂർ ∙ ചക്കരക്കുട്ടിപ്പാറു എന്ന് മുരുക്കിനു പേരു വന്നതെങ്ങനെ? ചുറ്റുമുള്ള മരങ്ങളുടെയും കിണറിന്റെയും പാടങ്ങളുടെയും കഥ പറഞ്ഞുതന്നുകൊണ്ടായിരുന്നു ഹോർത്തൂസ് അക്ഷര പ്രയാണത്തിന് കിരാലൂർ മാടമ്പ് മനയിലെ സ്വീകരണം. മരങ്ങൾക്കു പേരിട്ടതും മരങ്ങൾക്കു വള ചാർത്തിയതുമായ മാടമ്പിന്റെ പഴയ കഥകൾ പറഞ്ഞ അവർ കഥകളുടെ, കലകളുടെ ഉത്സവത്തിന് സ്നേഹസമ്മാനമായി ‘ഠ’ അക്ഷരവും സമർപ്പിച്ചു.

horthus-new-jpeg

മാടമ്പ് കുഞ്ഞുകുട്ടൻ ഫൗണ്ടേഷൻ ആണ് ഇവിടെ സ്വീകരണം ഒരുക്കിയത്. ഫൗണ്ടേഷൻ പ്രതിനിധിയും വി.ടി.ഭട്ടതിരിപ്പാടിന്റെ മകനുമായ വി.ടി.വാസുദേവൻ‌ ആണ് അക്ഷരം കൈമാറിയത്. മലയാള മനോരമ പഴ്സനൽ ആൻഡ് അഡ്മിനിസ്ട്രേഷൻ ജനറൽ മാനേജർ ജേക്കബ് കോശി ഏറ്റുവാങ്ങി. മാടമ്പിന്റെ മകൾ എം.എസ്.ജസീനയും മാടമ്പിന്റെ സന്തത സഹചാരിയായിരുന്ന പി.കെ.ജയചന്ദ്രനും ഡോ.മണ്ണൂർ രാജേഷും കഥകൾ പങ്കുവച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.ഷോബി, വടക്കുമ്പാട് നാരായണൻ എന്നിവർ പ്രസംഗിച്ചു.

കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ നടക്കും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ.

English Summary:

This article captures the colorful reception given to the Akshara Pradhaanam procession by various institutions in Kerala. The procession, heading to Malayala Manorama's Hortus festival, was met with music, dance, speeches, and traditional storytelling, highlighting the state's rich cultural heritage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com