ADVERTISEMENT

''തൃശൂർ ∙ മലയാള മനോരമ ‘ഹോർത്തൂസ്’ കലാ സാംസ്കാരികോത്സവ വേദിയിലേക്കുള്ള അക്ഷരങ്ങൾ സ്വീകരിച്ചുകൊണ്ടുള്ള പ്രയാണത്തിന് ജില്ലയിൽ രണ്ടാം ദിവസവും പ്രൗഢ സ്വീകരണം.  ഇന്നലെ നാലു കേന്ദ്രങ്ങളിൽ നിന്ന് അക്ഷരങ്ങൾ സ്വീകരിച്ചു.കേരള സാഹിത്യ അക്കാദമി അങ്കണത്തിലായിരുന്നു തുടക്കം. ഭാഷാപഠനത്തിൽ നവോത്ഥാനം കൊണ്ടുവന്ന വേലൂർ അർണോസ് പാതിരിയുടെ സ്മാരകത്തിൽ സാംസ്കാരികോത്സവത്തിൽ പങ്കാളികളാകാൻ കാത്തുനിന്നത് ഒട്ടേറെപ്പേർ. കേരള കലാമണ്ഡലത്തിൽ കുട്ടികൾ നൃത്തവും കഥകളിയും പാട്ടുകളും കൊണ്ടാണ് ‘ഹോർത്തൂസ്’ യാത്രയെ വരവേറ്റത്.

വിദ്യാർഥികൾ അവതരിപ്പിച്ച കഥകളി.
വിദ്യാർഥികൾ അവതരിപ്പിച്ച കഥകളി.

ചിരിയിലൂടെ ഭാഷയ്ക്കു പുതിയ വാക്കുകൾ സമ്മാനിച്ച വികെഎന്നിന്റെ  വീടിനു മുൻ‌പിലുള്ള സ്മാരക മന്ദിരത്തിൽ ജില്ലയിലെ അക്ഷരപ്രയാണം സമാപിച്ചു. കേരള സർവകലാശാലയ്ക്കു വേണ്ടി ‘ഹോർത്തൂസ് മലബാറിക്കസ്’ പ്രസിദ്ധീകരിക്കാൻ സഹായിച്ച കാലിക്കറ്റ് സർവകലാശാലാ റിട്ട. സീനിയർ പ്രഫസർ കെ.എസ്. മണിലാൽ ഇപ്പോൾ താമസിക്കുന്ന വടൂക്കരയിലെ മകളുടെ വസതിയിലെത്തി അദ്ദേഹത്തെ പൊന്നാടയണിയിച്ച ശേഷമായിരുന്നു ഇന്നലെ പ്രയാണം ആരംഭിച്ചത്. 

കലാമണ്ഡലത്തിൽ വിദ്യാർഥികൾ കീർത്തനം 
ആലപിച്ചു നൽകിയ വലവേൽപ്പ്.
കലാമണ്ഡലത്തിൽ വിദ്യാർഥികൾ കീർത്തനം ആലപിച്ചു നൽകിയ വലവേൽപ്പ്.

ചെറുതുരുത്തി ∙ കലകളുടെ ഉദ്യാനത്തിലേക്ക് കലാമണ്ഡലം നൽകിയത് അക്ഷരം മാത്രമല്ല, കലകളുടെ വാടാപ്പൂക്കൾ കൂടിയാണ്. കഥകളി കൊണ്ട് അവർ ആദ്യം കണ്ണുകൾക്കു വിരുന്നൂട്ടി. പിന്നെ, നൃത്തച്ചുവടുകൾ കൊണ്ടും ആലാപനം കൊണ്ടും സ്വീകരണത്തെ അലങ്കരിച്ചു. കേരള കലാമണ്ഡലത്തിൽ ‘ഹോർത്തൂസ്’ അക്ഷര പ്രയാണം എത്തിയപ്പോൾ കേരളത്തനിമയോടെയായിരുന്നു സ്വീകരണം. 

കലാമണ്ഡലത്തിൽ  വിദ്യാർഥികൾ 
അവതരിപ്പിച്ച നൃത്തം
കലാമണ്ഡലത്തിൽ വിദ്യാർഥികൾ അവതരിപ്പിച്ച നൃത്തം

കലാമണ്ഡലം റജിസ്ട്രാർ പി.രാജേഷ് കുമാർ മലയാള മനോരമ കോ ഓർഡിനേറ്റിങ് എഡിറ്റർ എ.ജീവൻകുമാ‌റിന് ‘ണ’ എന്ന അക്ഷരം കൈമാറി. കലാമണ്ഡലം നൃത്ത വിഭാഗം, കഥകളി വിഭാഗം, സംഗീത വിഭാഗം വിദ്യാർഥികളാണ് കലാപരിപാടികൾ അവതരിപ്പിച്ചത്. കലാമണ്ഡലം ജീവനക്കാരൻ പി.കെ.ശശികുമാറിന്റെ ‘കുറവനും കുറത്തിയും’ ആലാപനത്തോടെയായിരുന്നു സ്വീകരണ പരിപാടികളുടെ സമാപനം. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് മലയാള മനോരമ മാർക്കറ്റിങ് ഡപ്യൂട്ടി മാനേജർ അനൂപ് ജോയ് സമ്മാനങ്ങൾ വിതരണം ചെയ്തു.  കലാമണ്ഡലത്തിലെ നൃത്ത വിഭാഗം മേധാവി കലാമണ്ഡലം സംഗീത, സംസ്കൃത അധ്യാപിക റീന എന്നിവർ നേതൃത്വം നൽകി.

English Summary:

The "Horthus" arts and cultural festival, organized by Malayala Manorama, received an enthusiastic welcome on its second day. The festival journeyed across the district, collecting letters of support and featuring cultural performances at significant locations like the Fr. Arnos Padiri memorial and Kerala Kalamandalam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com