ADVERTISEMENT

പട്ടിക്കാട് ∙ വീടും വഴിയും ആവശ്യപ്പെട്ട് രോഗിയും ഭിന്നശേഷിക്കാരനുമായ മകനുമൊത്ത് അമ്മ പാണഞ്ചേരി പഞ്ചായത്ത് ഓഫിസിനു മുന്നിൽ‍ സത്യഗ്രഹമിരുന്നു. വഴി നൽകുന്നതു സംബന്ധിച്ച് ഉടൻ നടപടിയെടുക്കുമെന്നു പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദനും സ്ഥിരം സമിതി അധ്യക്ഷൻ ഇ.ടി.ജലജനും ഉറപ്പു നൽകിയതിനെ തുടർന്ന് സമരം താൽക്കാലികമായി അവസാനിപ്പിച്ചു. കണ്ണാറ പയ്യനം മാമ്പുള്ളി സൗമിനിയും മക്കളായ സംഗീതും സഞ്ജയും സംഗീതിന്റെ ഭാര്യയും 2 മക്കളും അടങ്ങുന്ന കുടുംബം ചോർന്നൊലിക്കുന്ന വീട്ടിലാണു താമസിക്കുന്നത്.

പട്ടയമില്ലാത്ത, കൈവശരേഖ മാത്രമുള്ള സ്ഥലത്തേക്കു വഴിയില്ല. 25 വയസ്സുകാരനായ സഞ്ജയ്ക്ക് പരസഹായം ഇല്ലാതെ നടക്കാൻ കഴിയില്ല. കൂടാതെ പലവിധ രോഗങ്ങളും. സൗമിനിയുടെ ഭർത്താവ് ശിവദാസ് ഈ വർഷവും അമ്മ കഴിഞ്ഞവർഷവും മരിച്ചു.  സഞ്ജയിനെ നോക്കേണ്ടതിനാൽ സൗമിനിക്കു കൂലിപ്പണിക്കു പോകാനാവുന്നില്ല. 2 ആഴ്ചയിലൊരിക്കൽ സ‍ഞ്ജയിനെ ഗവ.മെഡിക്കൽ‌ കോളജ് ആശുപത്രിയിൽ കൊണ്ടുപോകണം. 2000 രൂപ വീതം ചികിത്സയ്ക്കു വേണം.

സൗമിനിയും കുടുംബവും  സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെയാണു വഴിനടന്നിരുന്നത്. സ്ഥലമുടമ വിലക്കിയതോടെ സമീപത്തെ റബർ തോട്ടത്തിലൂടെയായി യാത്ര. കൂലിപ്പണിക്കാരനായ സംഗീതിന്റെ വരുമാനമാണ് ഏക ആശ്രയം. മുൻ കലക്ടർ ഇവർക്ക് വഴി ഏറ്റെടുത്തു നൽകുന്നതിനു നടപടിയെടുക്കാൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നു. ഫോൺ:  7907607122

English Summary:

Saumini, a resident of Kannara Payyanam, and her differently-abled son Sangeeth led a sit-in protest at the Pananchery Panchayat office, demanding a safe and secure house along with proper road access. The family, currently residing in a dilapidated dwelling, received assurance of immediate action from Panchayat officials.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com