ADVERTISEMENT

പാവറട്ടി ∙ സെന്ററിൽ ഏറെ നാളായി സ്ലാബ് തകർന്നു കിടക്കുന്ന കാനയിൽ കാർ കുടുങ്ങി. ഓടിക്കൂടിയവർ കാർ ഉയർത്തി റോഡിലേക്ക്  എടുത്തുമാറ്റി. കാറിന് നാശം സംഭവിച്ചു. ചിറ്റാട്ടുകര റോഡിൽ പഴയ പഞ്ചായത്ത് ഓഫിസിന് സമീപമാണ് സ്ലാബ് തകർന്ന കാനയും കുഴികളും ഏറെയുള്ളത്. കഴിഞ്ഞ ദിവസം മറ്റൊരിടത്ത് ഗൃഹനാഥനും കാനയിൽ വീണ് പരുക്കേറ്റു. പാലുവായ് റോഡ് ജംക്‌ഷനിലാണ് അപകടം.‍

ചുക്കുബസാർ ആശാരിപ്പറമ്പിൽ മാനത്ത് പറമ്പിൽ അഷറഫാണ് (51) കാനയിൽ വീണത്. കയ്യിനും കാലിനും പരുക്കേറ്റു. വീട്ടിൽ നിന്നും ഭക്ഷണ പദാർഥങ്ങൾ ഉണ്ടാക്കി കൊണ്ടുവന്ന് വിൽപന നടത്തുന്ന ആളാണ് പരുക്കേറ്റ അഷറഫ്. ഇവിടെ സെന്റർ വികസനത്തിന്റെ ഭാഗമായി പുതിയ കാനകൾ നിർമിച്ചിരുന്നു. സെന്റർ വികസനം സമയബന്ധിതമായി പൂർത്തിയാകാത്തതും അപാകതകളും തുടർച്ചയായി അപകടങ്ങൾ സൃഷ്ടിക്കുകയാണെന്ന് പരാതിയുണ്ട്.

English Summary:

In Paravur, a car fell victim to a long-neglected broken drain on Chittattukara road. The incident, which caused damage to the car, underscores the urgent need for road repair and raises concerns about the safety of commuters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com