ADVERTISEMENT

കാഞ്ഞാണി ∙ കണ്ടശാംകടവ് മാർക്കറ്റിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ മണലൂർ പഞ്ചായത്ത് ആരംഭിച്ച ഹരിത മാർക്കറ്റ്, ബോട്ടിൽ ബൂത്ത്, സിസിടിവി ക്യാമറ എന്നിവയുടെ ഉദ്ഘാടനം അറിയിക്കാത്തതിനെ തുടർന്ന് പഞ്ചായത്ത് യോഗത്തിൽ വാർഡ് മെംബർ സിപിഎമ്മിലെ സിമി പ്രദീപ് കസേരയിൽ കയറി നിന്ന് പ്രതിഷേധിച്ചു. 

ഇന്നലെ പഞ്ചായത്ത് യോഗത്തിൽ അജൻഡകളെടുത്ത് ചർച്ച ചെയ്യും മുൻപേ ഇക്കാര്യത്തിൽ വിശദീകരണം വേണമെന്നും പ്രസിഡന്റ് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പൊതുവായ അറിയിപ്പിനു പുറമേ അതാത് വാർഡിൽ നടക്കുന്ന പഞ്ചായത്ത് പരിപാടികൾ വാർഡ് മെംബർമാരെ പ്രത്യേകമായി അറിയിക്കണമെന്ന് മിക്ക പഞ്ചായത്തംഗങ്ങളും യോഗത്തിൽ നിലപാട് വ്യക്തമാക്കി. ഇക്കാര്യം അംഗീകരിച്ച് പ്രസിഡന്റ് തെറ്റ് സമ്മതിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചതെന്ന് വാർഡ് മെംബർ സിമി പ്രദീപ് പറഞ്ഞു. എന്നാൽ, ഈ പരിപാടി പ‍ഞ്ചായത്ത് നേരിട്ട് നടത്തിയതല്ലെന്നു പ്രസിഡന്റ്  വിശദീകരിച്ചു.

മാലിന്യ മുക്ത നവകേരള ക്യാംപെയ്നിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപനസമിതി, കണ്ടശാംകടവ് പ്രഫ.ജോസഫ് മുണ്ടശേരി ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് എന്നിവർ ചേർന്ന് നടത്തിയതാണെന്നും അതിലേക്ക് പഞ്ചായത്ത് ബോട്ടിൽ ബൂത്താണ് കൊടുത്തതെന്നും പഞ്ചായത്ത് നേരിട്ട് നടത്തുന്ന പരിപാടികൾക്ക് വീഴ്ചയില്ലാതെ വാർഡ് മെംബർമാരെ അറിയിക്കാമെന്നാണ് യോഗത്തിൽ വ്യക്തമാക്കിയതെന്നും പ്രസിഡന്റ് സൈമൺ തെക്കത്ത് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com