വാതിൽ അടച്ചില്ല; ഓടുന്ന ബസിന്റെ പുറത്തേക്ക് തെറിച്ചുവീണു നഴ്സിന് പരുക്ക്
Mail This Article
×
ചാവക്കാട്∙സ്വകാര്യ ബസിന്റെ മുൻവശത്തെ വാതിൽ അടച്ചില്ല. വളവ് വീശിയെടുക്കുന്നതിനിടെ പുറത്തേക്ക് തെറിച്ചുവീണു നഴ്സിന് പരുക്കേറ്റു. മലപ്പുറം പൊന്നാനി ബീയ്യം ഹെൽത്ത് സെന്ററിലെ നഴ്സ് ചേറ്റുവ പച്ചാംപുള്ളി വീട്ടിൽ ഗണേശന്റെ മകൾ പി.ജി.ഗ്രീഷ്മയെ(26) ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെക്കെ ബൈപ്പാസ് റോഡിൽ വളവ് വീശിയെടുത്ത ബസിൽ നിന്നു വീണു വൈകിട്ട് 3.45 നാണ് അപകടം.
സ്റ്റാൻഡിൽ നിന്നു ബസ് പുറപ്പെട്ട് 100 മീറ്റർ എത്തുമ്പോഴേക്കും അപകടം സംഭവിച്ചു. ജോലി കഴിഞ്ഞ് ചാവക്കാട് സ്റ്റാൻഡിൽ നിന്നു വീട്ടിലേക്ക് പോവുകയായിരുന്നു ഗ്രീഷ്മ. എസ്എൻ ട്രാൻസ്പോർട്ട് സ്വകാര്യ ബസിൽ നിന്നാണ് തെറിച്ചുവീണത്. കയ്യിനും മുഖത്തും പരുക്കേറ്റു. മുഖത്ത് 2 തുന്നിക്കെട്ടുകൾ വേണ്ടി വന്നു. ഓട്ടം നിർത്തി യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി വിട്ടു.
English Summary:
In a shocking incident, a nurse traveling on a private bus in Chavakkad, Kerala, sustained injuries after falling out of the vehicle due to an improperly closed front door. The incident has highlighted the importance of passenger safety and proper vehicle maintenance in public transport.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.