ADVERTISEMENT

ജൈവ കർഷകർക്ക് ക്ലാസ് നടത്തും: കുന്നംകുളം ∙ ആർത്താറ്റ് കൃഷിഭവൻ 14നു ജൈവ കർഷകർക്ക് പിജിഎസ് രേഖ എങ്ങനെ നേടാം വിഷയത്തിൽ ക്ലാസ് നടത്തും. അഞ്ഞൂർ, ആർത്താറ്റ് എന്നീ വില്ലേജുകളിൽ 5 മുതൽ 5 ഏക്കർ വരെ സ്ഥലത്ത് ജൈവക്കൃഷി ചെയ്യുന്ന കർഷകർക്കും കൃഷിക്കൂട്ടം അംഗങ്ങൾക്കും പങ്കെടുക്കാമെന്ന് കൃഷി ഓഫിസർ അറിയിച്ചു. 9544231671.

വൈദ്യുതി മുടക്കം
ചേലക്കര ∙ കുറുമല, വട്ടുള്ളി, തോന്നൂർക്കര കിഴക്കുമുറി മേഖലകളിൽ ഇന്ന് 9 മുതൽ 12 വരെ വൈദ്യുതി മുടങ്ങും.

അധ്യാപക ഒഴിവ്
കാട്ടൂർ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഇംഗ്ലിഷ് സീനിയർ , മലയാളം ജൂനിയർ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 7ന് 10ന് നടക്കും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി എത്തണം.
പെരുമ്പിലാവ് ∙ ടിഎംവിഎച്ച്എസ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ നാച്വറൽ സയൻസ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം7നു  3ന് സ്കൂൾ ഓഫിസിൽ. ഫോൺ: 9447513013.

ശുദ്ധജല വിതരണം മുടങ്ങും
ചാലക്കുടി ∙ ജല അതോറിറ്റിയുടെ ശുദ്ധജല വിതരണം നഗരസഭയിലെ ലോ ലവൽ പ്രദേശങ്ങളിൽ ഇന്നു തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ
ചാലക്കുടി ∙ ഗവ. വനിതാ ഐടിഐയിൽ ഐഎംസി നടത്തുന്ന, പ്ലസ്ടു മുതൽ യോഗ്യതകൾ ഉള്ളവർക്കായുള്ള തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോർട്ടോടു കൂടിയ ഇന്റർനാഷനൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. ഫോൺ: 6238474389.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com