ADVERTISEMENT

കൊടകര∙ ദേശീയപാതയിലെ അപകടങ്ങൾ ഇല്ലാതാക്കാനും യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കാനും ജില്ലയിൽ അടിപ്പാതകൾ നിർമിക്കുമ്പോൾ പ്രാദേശികമായുള്ള യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കാൻ ദേശീയപാത അതോറിറ്റി അവഗണന തുടരുന്നതായി പരാതി. സർവീസ് റോഡുകൾക്ക് തുടർച്ചയില്ലാത്തത് പലപ്പോഴും അപകടങ്ങൾക്ക് വഴിയൊരുക്കുന്നു. 

അടിപ്പാത നിർമാണ കേന്ദ്രങ്ങളിൽ മണിക്കൂറുകൾ വരിനിന്ന ശേഷം പുറത്തു കടക്കുന്ന വാഹനങ്ങൾ പലപ്പോഴും സിഗ്നലുകൾ ഇല്ലാത്ത ജംക്‌ഷനുകളിലും കാത്തു കിടക്കേണ്ട അവസ്ഥയിലാണ്. ദേശീയപാതയിൽ നാലുവരി പൂർത്തിയായി വർഷങ്ങളായിട്ടും കൊടകര ഓട്ടുകമ്പനി ജംക്‌ഷൻ മുതൽ കൊളത്തൂർ വരെ സർവീസ് റോഡ് ഇല്ലാത്തതിനാൽ ഉളുമ്പത്തു കുന്ന് പ്രദേശത്തുള്ളവരുടെ വാഹനങ്ങൾ നേരിട്ട് ദേശീയ പാതയിലേക്ക് പ്രവേശിക്കേണ്ട സ്ഥിതിയാണ്. 

കൊടകരയിൽ നിന്ന് ഉളുമ്പത്തു കുന്നിലെത്താൻ ദേശീയ പാതയെ ആശ്രമിക്കുകയാണെങ്കിൽ നെല്ലായി ജംക്‌ഷനിലെത്തി തിരിച്ചു വരണം. ദേശീയ പാതയിലെ യു ടേണുകൾ അടച്ചു കെട്ടിയതോടെ സർവീസ് റോഡിന്റെ ആവശ്യകതയേറി. ഒട്ടേറെ ഇരുചക്ര വാഹന യാത്രക്കാർ ദേശീയ പാതയിലൂടെ എതിർദിശയിലേക്ക് പകൽ ലൈറ്റ് തെളിയിച്ചും ഹോൺ മുഴക്കിയും അപകടകരമായ രീതിയിൽ യാത്ര ചെയ്യുന്നതു കാണാം.

എന്നാൽ അടിപ്പാതകൾ നിർമിക്കുന്ന സ്ഥലത്ത് മാത്രമാണ് ഇപ്പോൾ സർവീസ് റോഡുകൾ നിർമിക്കുന്നുള്ളു. അടിപ്പാത നിർമാണത്തോടൊപ്പം സർവീസ് റോഡുകളുടെ  നിർമാണവും പൂർത്തിയാക്കണമെന്ന് ഉളുമ്പത്തുകുന്ന് പ്രദേശത്തെ വാഹനയാത്രക്കാർ ആവശ്യപ്പെട്ടു.

English Summary:

The National Highway Authority is facing criticism for neglecting the need for adequate service roads during the construction of underpasses on the Kodkara National Highway. Locals highlight the dangers and inconvenience caused by the lack of service roads, particularly in the Ulumbath Kunnu area, urging for simultaneous completion of both infrastructure projects.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com