ADVERTISEMENT

ചാവക്കാട്∙ സ്വകാര്യ ബസിൽ 67 കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച 2 തമിഴ് നാടോടി സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. തൂത്തുകുടി അണ്ണാനഗർ കല്യാണി(42), തൂത്തുകുടി അണ്ണാനഗർ കണ്മണി(32)എന്നിവരെയാണ് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ചാവക്കാട്–പെ‌ാന്നാനി റൂട്ടിലോടുന്ന ബസിലാണ് മണത്തലയിൽ താമസിക്കുന്ന 67 കാരിയുടെ മാല പെ‌ാട്ടിക്കാനുള്ള ശ്രമം നടന്നത്.

 ബസ് മണത്തല മുല്ലത്തറയിലെത്തിയപ്പോഴാണ് സംഭവം. സ്ത്രീ ബഹളം വച്ചതോടെ മോഷ്ടാക്കൾ ബസിൽ നിന്നു ചാടിയിറങ്ങി. എസ്ഐ മനോജും സംഘവുമെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അൻപതോളം സമാനമായ കേസുകളിൽ ഇവർ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. എഎസ്ഐ സിദീജ, സിപിഒ മാരായ ഷിഹാബ്, ചിത്തിര, പ്രദീപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായി. പ്രതികളെ റിമാൻഡ് ചെയ്തു.

English Summary:

In a shocking incident, two women were apprehended by the Chavakkad police for attempting to rob a 67-year-old woman on a private bus. The incident highlights growing concerns about public safety and the vulnerability of senior citizens.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com