ADVERTISEMENT

ഗുരുവായൂർ ∙ മണ്ഡല മകരവിളക്ക്, ഗുരുവായൂർ ഏകാദശി ആഘോഷങ്ങളുടെ തിരക്ക് പരിഗണിച്ച് ക്ഷേത്രത്തിൽ 16 മുതൽ ജനുവരി 19 വരെ ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. ഈ ദിവസങ്ങളിൽ ക്ഷേത്രനട വൈകിട്ട് 3.30നു തുറക്കും. നട തുറന്നയുടൻ ശീവേലി എഴുന്നള്ളിപ്പ്. തുടർന്ന് ദീപാരാധന വരെ തുടർച്ചയായി ദർശനം നടത്താം. ഈ ദിവസങ്ങളിൽ ഉദയാസ്തമയ പൂജ ഉണ്ടായിരിക്കില്ല. ചൊവ്വാഴ്ച ദേവസ്വം വക ഉദയാസ്തമയ പൂജയുണ്ട്. പിന്നീട് ജനുവരി അവസാന ആഴ്ചയിലാണ്  ഉദയാസ്തമയ പൂജ.

ഏകാദശി വിളക്ക് തിങ്കളാഴ്ച ആരംഭിക്കും.  ഇന്നലെ ചേർന്ന  ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി. ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥൻ, വി.ജി.രവീന്ദ്രൻ, മനോജ് ബി നായർ, അഡ്മിനിസ്ട്രേറ്റർ ശ്രീ.കെ.പി.വിനയൻ എന്നിവർ പ്രസംഗിച്ചു.

English Summary:

The Guruvayur Temple has announced extended darshan timings from December 16th to January 19th to accommodate the influx of devotees during Mandala Makaravilakku and Guruvayur Ekadashi celebrations. The temple will open at 7:30 pm, followed by the Seeveli procession and continuous darshan until Deeparadhana. Udayastamana Pooja will be conducted on Tuesdays only.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com