ADVERTISEMENT

ചേലക്കര ∙ മുൻമന്ത്രി കെ.രാധാകൃഷ്ണനെ ചേലക്കരയിൽ നിന്നു കെട്ടുകെട്ടിച്ച പിണറായി വിജയനോടുള്ള പാർട്ടി പ്രവർത്തകരുടെ എതിർപ്പു മാത്രം മതി യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് ജയിക്കാനെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. മന്ത്രിസഭയിൽ‌ പ്രാതിനിധ്യമില്ലാതാക്കി പട്ടികജാതിക്കാരോടു കാട്ടിയ കൊടുംചതിക്ക് ആ സമൂഹം മധുരപ്രതികാരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നു എന്നു സിപിഎം പറയുന്നതു കേട്ടാൽ ജനം മൂക്കത്ത് വിരൽവയ്ക്കും. സിപിഎമ്മിനെ ആർഎസ്എസിന്റെ ആലയത്തിൽ കൊണ്ടുപോയി കെട്ടിയ മുഖ്യമന്ത്രിയാണു പിണറായി. സെക്രട്ടേറിയറ്റിൽ ഐഎഎസുകാർ ആർഎസ്എസ് വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയിട്ട് മുഖ്യമന്ത്രി കണ്ടില്ലെന്നു നടിക്കുന്നു. സ്വർണക്കടത്ത് മലപ്പുറം ജില്ലയുടെ തലയിൽ കെട്ടിവച്ചു. ഇതൊക്കെയാണു മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ സംരക്ഷണം.‌ 

മുനമ്പം വിഷയം ആളിക്കത്താൻ തുടങ്ങിയപ്പോൾ മാത്രമാണ്  ഉന്നതതലയോഗം വിളിക്കാൻ തയാറായത്. വഖഫ് ബോർഡിനു മുഖ്യമന്ത്രി നിർദേശം നൽകിയാൽ തീരാനുള്ള വിഷയങ്ങൾ മാത്രമേയുള്ളു– സുധാകരൻ പറഞ്ഞു.

 6 സ്ഥാനാർഥികൾ
∙ മന്ത്രിയും ചേലക്കര എംഎൽഎയുമായിരുന്ന കെ.രാധാകൃഷ്ണൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചു പാർലമെന്റിലെത്തിയതോടെയാണു മണ്ഡലത്തിലെ ആദ്യ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. 3 വീതം മുന്നണി സ്ഥാനാർഥികളും സ്വതന്ത്രരും അടക്കം ആകെ 6 സ്ഥാനാർഥികളാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.

സ്ഥാനാർഥി, പാർട്ടി, ചിഹ്നം എന്ന ക്രമത്തിൽ
യു.ആർ. പ്രദീപ് (സിപിഎം–ചുറ്റിക അരിവാൾ നക്ഷത്രം). കെ.ബാലകൃഷ്ണൻ (ബിജെപി–താമര). രമ്യ ഹരിദാസ് (കോൺഗ്രസ്-കൈ). കെ.ബി. ലിൻഡേഷ് (സ്വതന്ത്രൻ-മോതിരം). എൻ.കെ സുധീർ (സ്വതന്ത്രൻ-ഓട്ടോറിക്ഷ). ഹരിദാസൻ (സ്വതന്ത്രൻ-കുടം)

English Summary:

In a fiery speech, KPCC President K. Sudhakaran slammed Kerala Chief Minister Pinarayi Vijayan for his government's alleged disregard for minority communities. Sudhakaran pointed to the Munambam issue and the exclusion of Dalit leader K. Radhakrishnan as evidence of this neglect. He expressed confidence in UDF candidate Rema Haridas' victory in Chalakudy, citing the public's dissatisfaction with the ruling CPM.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com