വന്നാട്ടെ,‘കണ്ണടച്ച്’, കാറ്റുകൊണ്ട് ആനന്ദിച്ചാട്ടെ...
Mail This Article
കണ്ടശാംകടവ്∙ ജില്ലയിലെ പ്രധാന കായലോര വിനോദസഞ്ചാരകേന്ദ്രമായ കണ്ടശാംകടവ് ബോട്ട് ജെട്ടി–സൗഹൃദ തീരത്തെ ശോച്യാവസഥയ്ക്ക് ഇപ്പോഴും പരിഹാരമായില്ല. അതേ സമയം പവലിയിനിലും പാർക്കിലും കായൽ കാറ്റേറ്റ് വിശ്രമിക്കുന്നവർ പതിവു കാഴ്ചയാണ്. ടൂറിസത്തിന്റെ പേരിൽ ഇവിടെ കോടികൾ മുടക്കിയിട്ടുണ്ട്.
വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ഇ. ടോയ് ലെറ്റ് പ്രവർത്തിക്കുന്നില്ല. പടിഞ്ഞാറെ ഭാഗത്തെ ശുചിമുറിയും വർഷങ്ങളായി ഉപയോഗിക്കുന്നില്ല. കനാലിൽ നിന്നു കെട്ടിയുർത്തിയ സംരക്ഷണഭിത്തിയും പാർക്കിലെ ടൈലുകളും തകർന്ന് വിണ്ട് പൊളിഞ്ഞ് കിടക്കുകയാണ്. വൈദ്യുത വിളക്കുകളും തകരാറിലാണ്.
സംരക്ഷണഭിത്തിയുടെ ഉൾവശം കാനാലിലേക്ക് ഇടിഞ്ഞു വീണു. തെരുവ് നായ്ക്കളുടെ ശല്യവുമുണ്ട്. കിഴക്കേ ഭാഗത്ത് കുട്ടികൾക്ക് ജലസവാരിക്കും ഊഞ്ഞാലാടാനും ചെറിയ മുളപ്പാലത്തിലുടെ നടക്കാനും കണ്ടൽ ചെടികൾ കാണാനും ഒരുക്കിയിട്ടുള്ള മറ്റൊരു പാർക്ക് നേരത്തെ കാട് പിടിച്ച് കിടക്കുകയായിരുന്നു. കഴിഞ്ഞ ഓണത്തിന് ഇവിടെ കാട് വെട്ടി വൃത്തിയാക്കി. 2 വലിയ ഊഞ്ഞാലുകൾ കെട്ടി. മുളപ്പാലം ബലപ്പെടുത്തി. എന്നാൽ പരിപാലനം കുറഞ്ഞതോടെ ആരും ഉപയോഗിക്കുന്നില്ല. കഴിഞ്ഞ ഓണത്തിനാകാട്ടെ ജലോത്സവം ഉണ്ടായില്ല.