ADVERTISEMENT

തൃശൂർ∙  പ്രശസ്ത ഫോറൻസിക് സർജനും മംഗലാപുരം മെഡിക്കൽ കോളജിലെ മുൻ പ്രിൻസിപ്പാളുമായിരുന്ന ഡോ.എ. രാമചന്ദ്രൻ (79) വാഴക്കുളം അന്തരിച്ചു. എറണാകുളം മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥിയായിരുന്നു ഡോ.എ. രാമചന്ദ്രൻ. പരേതരായ ഡോ. പുന്നോക്കിൽ രാമൻ മേനോന്റെയും അമ്മനത്ത് പത്മിനി അമ്മയുടെയും മകനാണ്. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡന്റും, മഹാരാജാസ് കോളജിലെ മലയാളം അധ്യാപകനുമായിരുന്ന പ്രൊഫസർ പി. കുഞ്ഞികൃഷ്ണ മേനോന്റെയും ഇരിങ്ങാലക്കുട തറയിൽ ഡോ. രുഗ്മിണി അമ്മയുടെയും മകളും, തൃശൂർ മെഡിക്കൽ കോളജിലെ റിട്ടയേർഡ് പ്രിൻസിപ്പലുമായിരുന്ന ഡോ.മാധവി രാമചന്ദ്രൻ പത്നിയാണ്.  മകൾ മഞ്ജു രാമചന്ദ്രൻ. മരുമകൻ വൈദ്യനാഥൻ.

ഭൗതികശരീരം വെള്ളിയാഴ്ച വാഴക്കുളം ബ്ലസിൽ കൊണ്ടുവരും. എട്ടര മണിയ്ക്ക് സ്വദേശമായ ഊരകത്ത് പുന്നോക്കിൽ തറവാട് വസതിയിലേയ്ക്ക് കൊണ്ടുപോകുകയും പതിനൊന്ന് മണി മുതൽ രണ്ട് മണി വരെ പുന്നോക്കിൽ തറവാട്ടിലെ (ഇൻസ് കേപ്പ് ഗ്രാം) പൊതു ദർശനത്തിനു ശേഷം മൂന്ന് മണിയ്ക്ക് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്ക്കരിക്കും.

English Summary:

This article pays tribute to the life and legacy of Dr. A. Ramachandran, a celebrated forensic surgeon and former principal of Mangalore Medical College, who recently passed away. It details his accomplishments, family background, and funeral arrangements in Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com