ADVERTISEMENT

ഇരിങ്ങാലക്കുട∙ തൃശൂർ–കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസുകളുടെ അമിത വേഗം നിയന്ത്രിക്കാൻ ബസ് സർവീസുകളുടെ സമയക്രമത്തിൽ മാറ്റംവരുത്താൻ കഴിഞ്ഞ ഓഗസ്റ്റിൽ മന്ത്രി  ആർ.ബിന്ദുവിന്റെ സാന്നിധ്യത്തിൽ ചേർന്ന പൊലീസ്, ആർടിഒ, ബസ് ഉടമകളുടെ സംഘടനകൾ എന്നിവരുടെ യോഗം തീരുമാനിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല.

സമയക്രമം തീരുമാനിക്കാൻ പൊലീസിനെയാണു യോഗം ചുമതലപ്പെടുത്തിയത്. ഡിവൈഎസ്പി ഓഫിസിൽ ആർടിഒയും ബസ് ഉടമകളുമായി നടത്തിയ ചർച്ചയിൽ ഒരു മാസത്തിനകം തീരുമാനമെടുക്കുമെന്ന് ബസ് ഉടമകളുടെ സംഘടനകൾ പറഞ്ഞിരുന്നു. എന്നിട്ടും നടപടി ഉണ്ടായില്ല. ഒരുവിഭാഗം ബസ് ഉടമകൾ നടപടി ആവശ്യപ്പെട്ട് റൂറൽ എസ്പിക്ക് ഇപ്പോൾ നിവേദനം നൽകിയിരിക്കുകയാണ്. 

ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾക്ക് ഒരു മണിക്കൂർ 20 മിനിറ്റും ഓർ‍ഡിനറി ബസുകൾക്ക് ഒരു മണിക്കൂർ 30 മിനിറ്റും ആണ് ആർടിഒ 30 വർഷം മുൻപ് അനുവദിച്ചത്. എന്നാൽ ഇപ്പോൾ ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ ഒരു മണിക്കൂർ 10 മിനിറ്റും ഓർ‍ഡിനറി ബസുകൾ ഒരു മണിക്കൂർ 20 മിനിറ്റും കൊണ്ടാണ് ഓടുന്നത്. ഇരിങ്ങാലക്കുടയിൽ നിന്ന് തൃശൂരിലേക്ക്  40 കീ.മീ ദൂരം ഓടാൻ 50 മിനിറ്റ് വേണമെങ്കിലും 45 മിനിറ്റ് എടുത്താണ് എത്തുന്നത്.

ഇതാണ് അമിതവേഗത്തിനു കാരണം. മോട്ടർ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള സമയക്രമത്തിൽ ഓടാൻ ഒരു വിഭാഗം ബസ് ഉടമകൾ സന്നദ്ധരാണെങ്കിലും മറ്റൊരു വിഭാഗം തയാറല്ലെന്നാണ് ആക്ഷേപം. സമയക്രമത്തിൽ മാറ്റം വരുത്താൻ ഒരു വിഭാഗം ബസ് ഉടമകളും ജീവനക്കാരും പലതവണ കലക്ടർ ഉൾപ്പെടെയുള്ളവർക്കു നിവേദനം നൽകിയിട്ടുള്ളതാണ്.

English Summary:

Despite a meeting with the Minister and promises made by bus owner associations, no action has been taken to curb overspeeding of private buses on the Thrissur-Kodungallur route. A petition has been filed demanding immediate intervention from authorities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com