പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗിക പരാമർശം: പ്രതി അറസ്റ്റിൽ
Mail This Article
×
പട്ടിക്കാട് ∙ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ സമൂഹ മാധ്യമത്തിൽ ലൈംഗിക പരാമർശം നടത്തിയ ഇടുക്കി ശാന്തൻപാറ വട്ടപ്പാറ പോട്ടയിൽ ജോയ് ജോർജിനെ (65) പീച്ചി പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ, ഐടി ആക്ട്, സ്ത്രീകൾക്കെതിരെ അപകീർത്തി പരാമർശം എന്നീ വകുപ്പുകൾ പ്രകാരം ആണ് കേസെടുത്തത്. സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയ്ക്കു താഴെ ഇയാൾ അശ്ലീല കമന്റ് പോസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
English Summary:
A senior citizen in Kerala has been arrested for making inappropriate comments about a minor on social media, leading to charges under the POCSO Act and IT Act. This incident underscores the importance of online safety and the consequences of cybercrime.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.