ADVERTISEMENT

പഴുവിൽ വെസ്റ്റ് ∙ക്രിമിനൽ കേസിൽ പ്രതിയായ യുവാവ് മരിച്ചതിനെ തുടർന്ന്  സംസ്കാരത്തിനു മരണ വീട്ടിലെത്തിയ 4 അംഗ സംഘം സമീപത്തെ 2 വീടുകൾക്ക് നേരെ ആക്രമണം നടത്തി വീട്ടുകാർക്കു നേരേ കൊലവിളി നടത്തിയെന്ന് പൊലീസിൽ പരാതി. സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് പി.എ.ദേവിദാസ്, ഉപദേശക സമിതി അംഗവും സിപിഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ എ.ബി.ജയപ്രകാശ് എന്നിവരുടെ വീടുകൾക്കു നേരെയാണ് ഈ സംഘം വടികളും ആയുധങ്ങളുമുപയോഗിച്ച് ആക്രമണം നടത്തിയതെന്നു പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 

  ജയപ്രകാശിന്റെ വീടിന്റെ ജനൽ ചില്ലുകളും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന 3 സ്കൂട്ടറുകളും ദേവിദാസിന്റെ വീടിന്റെ മുൻവശത്തെ മുഴുവൻ ജനൽ ചില്ലുകളും തകർത്ത നിലയിലാണ്. ഇന്നലെ  3 മണിയോടെയാണ് ആക്രോശിച്ച്  ഇവർ വന്നത്. പൊലീസ് വരുമ്പോഴേക്കും 2 വീടുകളും അടിച്ച് തകർത്തു. വീണ്ടും വരുമെന്ന് ഭീഷണിപ്പെടുത്തിയാണ്  ഇവർ പോയതെന്ന് പരാതിയിൽ പറയുന്നു.  മരിച്ച യുവാവ് സുബ്രഹ്മണ്യക്ഷേത്രത്തിലെ ഷഷ്ഠി ആഘോഷത്തിനിടെ ഉണ്ടാക്കിയ പ്രശ്നങ്ങളെ തുടർന്ന് സർവകക്ഷി യോഗം ചേർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്തിക്കാട് പൊലീസ് കേസെടുത്തിരുന്നു.

ഈ കേസിലും സ്റ്റേഷനിലെ പല ക്രിമിനൽ കേസുകളിലും  പ്രതിയായ യുവാവിനെ കഴിഞ്ഞ ദിവസം വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.  ഇന്നലെ ഇയാളുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ കൂട്ടാളികളാണ് ആക്രമണത്തിനു നേതൃത്വം നൽകിയതെന്നും ഇതിൽ ഒരാളെ തിരിച്ചറിഞ്ഞതായും പറയുന്നു. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി പ്രതികൾക്കായി അന്വേഷണം തുടങ്ങി. ഇതിൽ ഒരാളെ തിരിച്ചറിഞ്ഞതായി പറയുന്നു.

English Summary:

Following the death of a young man accused in a temple dispute, violence erupted in Pazhuvil West as a group vandalized homes and threatened residents before fleeing. The Anthikad police are investigating the incident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com