തൃശൂർ ജില്ലയിൽ ഇന്ന് (16-11-2024); അറിയാൻ, ഓർക്കാൻ
Mail This Article
∙ തൃശൂർ കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാൾ: പോയട്രി ഫൗണ്ടേഷൻ ഉദ്ഘാടനവും കേസരി ബാലകൃഷ്ണപിള്ള സാഹിത്യ പുരസ്കാര സമർപ്പണവും കാവ്യ സമാഹാരങ്ങളുടെ പ്രകാശനവും കവി രാവുണ്ണി 10.00, സാംസ്കാരിക സദസ്സ് ഉദ്ഘാടനം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ 4.00.
∙തൃശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാൾ: സദസ്സ് സംഘടിപ്പിക്കുന്ന പി.വത്സല സ്മൃതിയും നോവൽ ചർച്ചയും. വി.ഷിനിലാൽ - 5.00.
∙തൃശൂർ കേരള ലളിതകലാ അക്കാദമി ആർട് ഗാലറി: ഏഴാം ക്ലാസ് വിദ്യാർഥിനി എസ്.എൻ.ദക്ഷിണയുടെ ചിത്രപ്രദർശനം 11.00.
∙തൃശൂർ എംജി റോഡ് ശ്രീശങ്കര ഹാൾ: ഫിലാറ്റെലിക് ക്ലബ് തൃശൂർ സുവർണ ജൂബിലിയോടനുബന്ധിച്ച് സ്റ്റാംപ്, നാണയം, പുരാവസ്തു, കറൻസി പ്രദർശനം 9.30.
∙തൃശൂർ ചേറൂർ സാഹിതി: തൃശൂർ ലിറ്റററി ഫോറം സാഹിതി കിഡ്സ് ക്ലബ് ഉദ്ഘാടനവും കുട്ടിത്തം ബാലസാഹിത്യ സഞ്ചാരവും 3.00.
∙അതിരപ്പിള്ളി വാഴച്ചാൽ: പീപ്പിൾസ് ക്ലൈമറ്റ് ആക്ഷൻ സംഘടിപ്പിക്കുന്ന ഡോ.ലത അനുസ്മരണം 10.00.
∙പാവറട്ടി പി.ടി.കുര്യാക്കോസ് സ്മൃതി ഭവൻ: ഭാരതീയ ഗണിത പാരമ്പര്യത്തെ കുറിച്ച് കേന്ദ്രീയ സംസ്കൃത സർവകലാശാല ഗുരുവായൂർ ക്യാംപസിന്റെ അധ്യാപക പ്രശിക്ഷണ ശിബിരം 10.00.
∙ചിയ്യാരം ഐസിഎഐ ഭവൻ: ദ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ട് ഓഫ് ഇന്ത്യ തൃശൂർ ബ്രാഞ്ച് സംഘടിപ്പിക്കുന്ന ‘ദ് സ്റ്റേറ്റ് കൊമേഴ്സ് കാർണിവൽ’ ഉദ്ഘാടനം മന്ത്രി കെ.രാജൻ 10.30.
പതിയാർക്കുളങ്ങര ക്ഷേത്രത്തിൽ വിളക്കുമാടം സമർപ്പണം ഇന്ന്
പറപ്പൂർ ∙ ഉൗരകം പതിയാർക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നവീകരിച്ച വിളക്കുമാടം ഇന്ന് സമർപ്പിക്കും. പ്രശ്നവിധി പ്രകാരമാണ് 100 വർഷം പഴക്കമുള്ള വിളക്കുമാടം നവീകരിച്ചത്. ഇതോടൊപ്പം ശ്രീകോവിലിന്റെ പുറംഭിത്തിയുടെ നവീകരണവും പൂർത്തിയാക്കി.വൈകിട്ട് ദീപാരാധനയ്ക്ക് മുൻപ് തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് സമർപ്പണത്തിന് കാർമികനാകും. തുടർന്ന് കളമെഴുത്തുപാട്ടിന്റെ കൂറയിടലും പൂരം കൊടിയേറ്റവും നടക്കുമെന്ന് ഉൗരാളൻ പഴഞ്ചേരി ഉണ്ണിക്കൃഷ്ണൻ മൂത്തനായർ പറഞ്ഞു.
മഹല്ല് സാരഥി സംഗമം ഇന്ന്
കേച്ചേരി∙ ജമാ അത്ത് ജില്ലാ കമ്മിറ്റിയുടെ മഹല്ല് സാരഥി സംഗമം ഇന്ന് 2ന് സിറ്റി പാലസ് ഓഡിറ്റോറിയത്തിൽ കേരള വഖഫ് ബോർഡ് ചെയർമാൻ എം.കെ.സക്കീർ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങൾ അധ്യക്ഷത വഹിക്കും.
നേത്രപരിശോധനാ ക്യാംപ്
കൊടകര ∙ മനക്കുളങ്ങര ലയൺസ് ക്ലബ്ബും പാലക്കാട് അഹല്യ കണ്ണാശുപത്രിയും ചേർന്ന് നടത്തുന്ന 157 -ാമത് സൗജന്യ നേത്രപരിശോധന തിമിര ശസ്ത്രക്രിയാ ക്യാംപ് 17 ന് 9 മുതൽ 12. 30 വരെ കൊടകര ഗവ. എൽ പി സ്കൂളിൽ നടത്തുമെന്നു ഭാരവാഹികളായ പി.രാധാകൃഷ്ണൻ, അനിൽ വടക്കേടത്ത് എന്നിവർ അറിയിച്ചു. 6383864474.