ചാലക്കുടി ഗവ. എൽപി സ്കൂളിൽ വർണക്കൂടാരം തുറന്നു
Mail This Article
ചാലക്കുടി ∙ കുട്ടികളുടെ ചിന്താശേഷിയും കായികശേഷിയും മാനസികോല്ലാസത്തിലൂടെ ഉയർത്താൻ ലക്ഷ്യമിട്ടു ഗവ. എൽപി സ്കൂളിൽ (ബിടിഎസ്) സജ്ജമാക്കിയ വർണക്കൂടാരം സനീഷ്കുമാർ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി സ്കൂൾ ക്ലാസ് മുറിയിലും പുറത്തുമായി 13 പ്രവർത്തന ഇടങ്ങൾ ഒരുക്കിയിട്ടുണ്ട്. ചിത്രങ്ങളും ശിൽപങ്ങളും വർണശബളമായ ക്ലാസ് മുറിയും പാർക്കും വർണമനോഹരമായ കവാടവും പദ്ധതിയുടെ ഭാഗമായി ഒരുക്കി. 10 ലക്ഷം രൂപയാണു ചെലവ്.നഗരസഭാധ്യക്ഷൻ എബി ജോർജ് അധ്യക്ഷത വഹിച്ചു. വർണക്കൂടാരം ശിൽപി പവിത്രൻ, ചിത്രകാരൻ ദിനേഷ് എന്നിവരെ നഗരസഭ ഉപാധ്യക്ഷ ആലീസ് ഷിബു ആദരിച്ചു.
വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ എം.എം.അനിൽകുമാർ, നഗരസഭ കൗൺസിലർ നീത പോൾ, ഡിപിഒ വി.ജി.ജോളി, ബിപിസി സി.ജി.മുരളീധരൻ, പ്രധാനാധ്യാപിക മിനി കെ.വേലായുധൻ, എൻഎംഒ മുഹമദ് നിസാർ, ഗവ. വിഎച്ച്എസ്എസ് പ്രിൻസിപ്പൽ ഇൻ ചാർജ് രേഖ ഡൊമിനിക്, ഗവ. എച്ച്എസ് ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ലീനമോൾ, ടിടിഐ പ്രിൻസിപ്പൽ ഇൻ ചാർജ് അജു ആന്റണി, പിടിഎ പ്രസിഡന്റ് എൻ.എൽ.ജസ്റ്റിൻ, സ്കൂൾ ലീഡർ ഗൗതം ദ്രാവിഡ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും ഹൈസ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച നാടൻപാട്ടും ഫ്ലാഷ്മോബും അരങ്ങേറി.