ADVERTISEMENT

തൃശൂർ ∙ റെയിൽവേ സ്റ്റേഷനു സമീപത്തു ഏഴു വർഷം മുൻപു പുനരുജ്ജീവിപ്പിച്ച നൂറ്റാണ്ടോളം പഴക്കമുള്ള കിണർ വീണ്ടും നാശത്തിലേക്ക്. 2017ലെ പരിസ്ഥിതി ദിനത്തിൽ പുനരുജ്ജീവിപ്പിച്ചതാണ് ഈ കിണർ മുത്തശ്ശിയെ. എന്നാൽ, വഞ്ചിക്കുളത്തെ ഈ കിണർ പരിസരം വീണ്ടും മാലിന്യക്കൂമ്പാരമാകുന്നു. ആരും അറിയാതെ ആളുകൾ വന്നു മാലിന്യം തള്ളുകയാണ് ഇവിടെ. അന്നത്തെ മന്ത്രി വി.എസ്.സുനിൽകുമാർ ഹരിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 2016–2017 വർഷത്തെ പ്രാദേശിക ഫണ്ടിൽ നിന്ന് 23 ലക്ഷം രൂപ ചെലവാക്കി നവീകരിച്ചതാണിത്.

കിണർ സംരക്ഷിക്കുന്നതിനായി മൂടിയ വലയും നശിച്ചു തുടങ്ങിയിരിക്കുന്നു. ആരുടെയും ശ്രദ്ധയിൽപെടാത്തതു കൊണ്ടു തന്നെ ഇവിടം സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമാകുന്നുവെന്നും പരാതിയുണ്ട്. ത‍ൃശൂരിൽ റെയിൽവേ വന്നപ്പോൾ ട്രെയിനിലെയും റെയിൽവേ സ്റ്റേഷനിലെയും ആവശ്യത്തിനു വെള്ളമെടുക്കാൻ 1920ൽ ബ്രിട്ടിഷുകാർ നിർമിച്ചതാണിത്. 

ബ്രിട്ടിഷുകാർ മടങ്ങിയിട്ടും കിണർ പിന്നെയും ജലസ്രോതസ്സായി തുടർന്നു. എന്നാൽ, പീച്ചിയിൽ നിന്നു വെള്ളമെത്താൻ തുടങ്ങിയതോടെയാണ് കിണറിനെ ആദ്യം മറന്നു തുടങ്ങിയത്. കിണറിന്റെ സാങ്കേതികതയെ അദ്ഭുതമാക്കുന്നത് അതിന്റെ വക്കിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക തരം ഹാൻഡ് പമ്പ് ആണ്. ബ്രിട്ടിഷുകാർ കരിങ്കല്ലു കൊണ്ടു പണിതതാണ് ഈ കിണർ.

English Summary:

This article highlights the dire situation of a recently revived century-old well in Vanchikulam, Kerala. Despite being a heritage site and a symbol of environmental conservation, the well is being threatened by garbage dumping and neglect, raising concerns about waste management and community responsibility.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com