ADVERTISEMENT

ചേർപ്പ് ∙ ഒരു തോടിന് അപ്പുറമിപ്പുറം 10 മീറ്റർ ദൂരത്തിലാണ് താമസമെങ്കിലും അയൽപക്ക ബന്ധങ്ങൾ പുതുക്കണമെങ്കിൽ കിലോമീറ്ററുകൾ നടന്നു പോകേണ്ട അവസ്ഥയാണ് ഹെർബർട്ട് കനാൽ പരിസരത്ത് താമസിക്കുന്ന കുടുംബങ്ങൾക്ക്. ഇവരെ അക്കരെയുള്ളവരുമായി  ബന്ധിപ്പിച്ചിരുന്ന,  കെഎൽഡിസി തോടിനു മുകളിലെ പാലം ഇന്നില്ല.  മുളയും, പലകയും കൊണ്ട്  പണിതതായിരുന്നുവെങ്കിലും ഇത് അവരുടെ യാത്രാമാർഗമായിരുന്നു. 

2018ലെ പ്രളയത്തിൽ ഒലിച്ചുപോയ പാലം  ചാഴൂർ - ചേർപ്പ് പഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്നതു കൂടിയായിരുന്നു. ഏറെ ദൂരം നടന്ന് സംസ്ഥാനപാതയിലെത്തി അവിടെയുള്ള മറ്റൊരു പാലം കടന്ന്  വീണ്ടും ഏറെ ദൂരം നടന്നുവേണം അക്കരെയിക്കരെയെത്താൻ. വീപ്പകളും, പലകയും ഉപയോഗിച്ച് ഒരു ചങ്ങാടമുണ്ടാക്കിയിട്ടുണ്ടെങ്കിലും സുരക്ഷിതമല്ല. 

ചാഴൂർ ഭാഗത്ത് താമസിക്കുന്നവർക്ക് ജൂബിലി പടവ് പാടശേഖരത്തിലേക്ക് പോകുവാനും അവിടേക്ക് ആവശ്യമായ വസ്തുക്കൾ കൊണ്ടുപോകുവാനും തിരിച്ച് ചേർപ്പ് ഭാഗത്ത് താമസിക്കുന്നവർക്ക് ഇഞ്ചമുടി പടവിലേക്ക് പോകുവാനും ഏറെ സഹായകമായിരുന്നു ഒലിച്ചു പോയ പാലം. നാട്ടുകാർക്കും കർഷകർക്കും ഏറെ ഉപകാരപ്രദമായ പാലം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

English Summary:

A community living along the Herbert Canal faces significant challenges maintaining neighborly ties due to the collapse of a pedestrian bridge. While only a short distance separates them, the lack of a bridge necessitates lengthy detours, highlighting the impact of infrastructure on social connectivity.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com