ADVERTISEMENT

പെരുമ്പിലാവ് ∙ ജിഐഎസ് മാപ്പിങ്ങിനുള്ള ഡ്രോൺ സർവേ കടവല്ലൂർ പഞ്ചായത്തിൽ തുടങ്ങി. നൂതന സാങ്കേതിക വിദ്യകളായ ഡ്രോൺ, ഡിജിപിഎസ്, പ്രത്യേകം രൂപപ്പെടുത്തിയ മൊബൈൽ ആപ്പ് തുടങ്ങിയവയുടെ സഹായത്തോടെ പഞ്ചായത്തിലെ മുഴുവൻ ആസ്തികളും അവയുടെ അടിസ്ഥാന വിവരങ്ങൾ സഹിതം മാപ്പിങ് ചെയ്യും. ഇത് വെബ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുക വഴി ആവശ്യമായ വിവരങ്ങൾ ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും വിരൽത്തുമ്പിൽ എത്തിക്കുകയാണു പദ്ധതി ലക്ഷ്യമിടുന്നത്.

ഇതോടൊപ്പം പഞ്ചായത്തിലെ റോഡ്, പാലം, അഴുക്കുചാൽ, കനാൽ, കൃഷി സ്ഥലങ്ങൾ, തരിശുനിലങ്ങൾ, ജലസ്രോതസ്സുകൾ തുടങ്ങിയവയുടെ ചിത്രങ്ങൾ സഹിതമുള്ള വിവര ശേഖരണവും നടത്തും. ഇതും വെബ്പോർട്ടൽ വഴി പരിശോധിക്കാൻ സാധിക്കും.കൃത്യതയോടെയുള്ള പദ്ധതി നിർവഹണം, ക്ഷേമപദ്ധതികൾ അർഹർക്ക് എത്തിക്കൽ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ ഇതോടെ എളുപ്പമാകും.കൂടാതെ ദുരന്തനിവാരണം, കൃഷി, വ്യവസായം, ആരോഗ്യം തുടങ്ങിയ മേഖലകളിലും കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കും. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണു നിർവഹണം. 

3 ദിവസം ആകാശത്ത് ഡ്രോൺ
പഞ്ചായത്ത് പരിധിയിൽ ആകാശത്ത് 3 ദിവസം ഡ്രോൺ സർവേ നടത്തും. ഇതു കാരണം ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും പദ്ധതിയുടെ ഭാഗമായുള്ള കെട്ടിട സർവേ നടത്താൻ പഞ്ചായത്ത് നിയോഗിച്ചവർ സമീപിക്കുമ്പോൾ സത്യസന്ധവും കൃത്യവുമായ വിവരങ്ങൾ നൽകണമെന്നും പഞ്ചായത്ത് അറിയിച്ചു.

English Summary:

Kadavallur Panchayat is leveraging drone technology and GIS mapping to create a comprehensive digital inventory of its assets and resources. This initiative will streamline project implementation, enhance service delivery, and improve disaster preparedness.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com